ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ പുറത്തു വിട്ടത്.
ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ പുറത്തുവന്ന ടീസറില്‍ ചിത്രത്തിന്റെ റിലീസിങ് തീയതിയും പുറത്തുവിട്ടു. വരുന്ന ഒക്ടോബര്‍ 11ന് കേരളത്തില്‍ വമ്പന്‍ റിലീസായി ഒടിയനെത്തും.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയര്‍ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം
Odiyan Official Teaser
Posted by Mohanlal on Friday, July 6, 2018

