കനത്ത മഴ; ജപ്പാനില്‍ മരണം 80 ആയി

ടോക്യോ: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വടക്കന്‍ ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. നിരവധിപ്പേരെ കാണാതായെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

മൂന്നുദിവസം നീണ്ട കനത്ത മഴയാണു വെള്ളപ്പൊക്കമുണ്ടാക്കിയത്. കാറുകള്‍വരെ ഒലിച്ചുപോയെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കും.

വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

prp

Related posts

Leave a Reply

*