നടന്‍ വിജയരാഘവന്റേ പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ മരണ വാര്‍ത്ത

കോട്ടയം: നടന്‍ വിജയരാഘവന്റെ പേരില്‍ വ്യാജ മരണവാര്‍ത്ത. സോഷ്യല്‍മീഡിയ വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയവ വഴി വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതേസമയം, വാര്‍ത്തയ്ക്കെതിരെ വിജയരാഘവന്‍ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യാജവാര്‍ത്തക്കെതിരെ വിജയരാഘവന്‍ നേരിട്ട് ഡിജിപിക്ക് പരാതി നല്‍കി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു.

 

prp

Leave a Reply

*