ബ്രോഡ്ബാന്‍ഡ് വിപ്ലവത്തിനും ഒരുങ്ങി റിലയന്‍സ് ജിയോ!

മുംബൈ: ടെലികോം രംഗത്ത് നടത്തിയ വിപ്ലവം കെട്ടടങ്ങും മുന്‍പേ ബ്രോഡ്ബാന്‍ഡ് രംഗത്തും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തേയ്ക്ക് വെല്‍ക്കം ഓഫര്‍ നല്‍കി സേവനം പരമാവധി ഉപഭോക്താക്കളിലേക്ക് അതിവേഗം എത്തിക്കാനാണ് റിലയന്‍സിന്‍റെ ഈ നീക്കം.

പ്രതിമാസം 100 ജിബി ഡാറ്റ സൗജന്യമായി നല്‍കിയാണ് ജിയോ തുടങ്ങാനിരിക്കുന്നത്. ഒരു സെക്കന്‍റില്‍ 100 എംബി ഡൗണ്‍ലോഡ് വേഗത ജിയോ ഫൈബറിനുണ്ട്. ജൂണില്‍ സേവനം ആരംഭിക്കാനിരിക്കുന്ന ജിയോ 4,500 രൂപയുടെ റീഫണ്ട് പ്ലാന്‍ ആയിരിക്കും ആദ്യം അവതരിപ്പിക്കുക എന്നറിയുന്നു. രാജ്യത്തെ എല്ലാ വീടുകളിലും ജിയോ ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ജിയോ അധികൃതര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*