ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ റെയില്‍ ആപ്പ് പുറത്തിറക്കി കമ്പനി

കൊച്ചി: ഉപഭോക്താക്കള്‍ക്കായി റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് ഒരുക്കി ജിയോ. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച്‌ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ക്യാന്‍സലേഷന്‍, അവശ്യ സമയങ്ങളില്‍ തല്‍ക്കാല ബുക്കിംഗ് തുടങ്ങിയവ ഇനി ജിയോ ആപ്പ് വഴി ചെയ്യാനാകും. കൂടാതെ പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം, റൂട്ട്, ട്രെയിന്‍ എത്തിചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങള്‍ അറിയാനുള്ള സൗകര്യങ്ങളും ജിയോ റെയില്‍ ആപ്പിലുണ്ട്. ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടിലാത്ത ഉപഭോക്താക്കള്‍ക്ക് ജിയോ റെയില്‍ ആപ്പ് വഴി […]

199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ജിയോ

ജനങ്ങളെ ആകര്‍ഷിക്കാന്‍ വീണ്ടും വ്യത്യസ്ത ഓഫറുകളുമായി റിലയന്‍സ് ജിയോ. പുതിയ പോസ്റ്റ്‌പൈഡ് ഓഫറുകളാണ് പ്രഖ്യാപിച്ചത്. 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറാണ് ജിയോ നല്‍കുന്നത്. സീറോ ടച്ച് സര്‍വീസ് അടക്കമുളള പ്ലാനുകളോടെയുളള സര്‍വീസ് മെയ് 15 മുതലാണ് ലഭ്യമാകുക. ദേശീയ- അന്താരാഷ്ട്ര റോമിംഗ്, അന്താരാഷ്ട്ര കോളിംഗ് പ്ലാനുകള്‍ എന്നിവയൊക്കെ ജിയോ പോസ്റ്റ് പൈഡ് പ്ലാനിലുണ്ട്. കൂടാതെ മറ്റ് സിം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ മാറ്റാതെ തന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാനും സൗകര്യം ഒരുക്കുന്നുണ്ട്. ജിയോ പോസ്റ്റ് പൈഡ് സബ്‌സ്‌ക്രൈബ് […]

കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ വീണ്ടും

ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ. 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ തിരിച്ചുനല്‍കുമെന്നാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 2599 രൂപ ക്യാഷ്ബാക്ക് നല്‍കുന്ന ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് നാളെ മുതല്‍ പുതിയ ഓഫറുമായി ജിയോ രംഗത്തെത്തിയത്. ജനുവരി 15 വരെയാണ് പുതിയ ഓഫറിന്‍റെ കാലാവധി. ഇപ്പോള്‍ പ്രഖ്യാപിച്ച 3300 രൂപ ക്യാഷ്ബാക്ക് ഓഫറില്‍ 400 രൂപ മൈജിയോ ക്യാഷ്ബാക്ക് വൗച്ചറായും […]

ജിയോയുടെ പുതിയ കാഷ്ബാക്ക് ഓഫര്‍

റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ ക്യാഷ് ബാക്ക് ഓഫര്‍. 399 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക. നവംബര്‍ പത്തുമുതല്‍ 25വരെയുള്ള തിയ്യതികളില്‍ 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ് ബാക്ക് ഓഫറായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായുമാണ് ലഭിക്കുക. ശേഷിക്കുന്ന1899 രൂപയ്ക്ക് ഇ- കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിംഗ് നടത്താനുള്ള സൗകര്യവുമാണ് ഓഫറില്‍ ലഭിക്കുക.

ദീപാവലി കാഷ്ബാക്ക് ഓഫറുമായി ജിയോ

തകര്‍പ്പന്‍ ദീപാവലി കാഷ്ബാക്ക് ഓഫറുമായി ജിയോ . ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം റീച്ചാര്‍ജ് ചെയ്യുന്ന 399 രൂപ, മുഴുവനായും തിരിക്കെ ലഭിക്കുന്ന ഓഫറാണ് കമ്പനിഅവതരിപ്പിച്ചത്. 399 രൂപ റീചാര്‍ജ് ചെയ്താല്‍ 50 രൂപയുടെ എട്ട് വൗച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇവ ഒരോന്നും ഓരോ തവണ റീചാര്‍ജ് ചെയ്തു ഉപയോഗിക്കാം. ഒക്ടോബര്‍ 12ന് ആരംഭിച്ച ഈ ഓഫര്‍  18 നു അവസാനിക്കും. 400 രൂപയാണ് 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം കാഷ്ബാക്കായി നിങ്ങള്‍ക്ക് ലഭിക്കുക. […]

ബ്രോഡ്ബാന്‍ഡ് വിപ്ലവത്തിനും ഒരുങ്ങി റിലയന്‍സ് ജിയോ!

മുംബൈ: ടെലികോം രംഗത്ത് നടത്തിയ വിപ്ലവം കെട്ടടങ്ങും മുന്‍പേ ബ്രോഡ്ബാന്‍ഡ് രംഗത്തും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തേയ്ക്ക് വെല്‍ക്കം ഓഫര്‍ നല്‍കി സേവനം പരമാവധി ഉപഭോക്താക്കളിലേക്ക് അതിവേഗം എത്തിക്കാനാണ് റിലയന്‍സിന്‍റെ ഈ നീക്കം. പ്രതിമാസം 100 ജിബി ഡാറ്റ സൗജന്യമായി നല്‍കിയാണ് ജിയോ തുടങ്ങാനിരിക്കുന്നത്. ഒരു സെക്കന്‍റില്‍ 100 എംബി ഡൗണ്‍ലോഡ് വേഗത ജിയോ ഫൈബറിനുണ്ട്. ജൂണില്‍ സേവനം ആരംഭിക്കാനിരിക്കുന്ന ജിയോ 4,500 രൂപയുടെ റീഫണ്ട് പ്ലാന്‍ ആയിരിക്കും ആദ്യം അവതരിപ്പിക്കുക എന്നറിയുന്നു. രാജ്യത്തെ […]