ദീപാവലി കാഷ്ബാക്ക് ഓഫറുമായി ജിയോ

തകര്‍പ്പന്‍ ദീപാവലി കാഷ്ബാക്ക് ഓഫറുമായി ജിയോ . ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം റീച്ചാര്‍ജ് ചെയ്യുന്ന 399 രൂപ, മുഴുവനായും തിരിക്കെ ലഭിക്കുന്ന ഓഫറാണ് കമ്പനിഅവതരിപ്പിച്ചത്. 399 രൂപ റീചാര്‍ജ് ചെയ്താല്‍ 50 രൂപയുടെ എട്ട് വൗച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇവ ഒരോന്നും ഓരോ തവണ റീചാര്‍ജ് ചെയ്തു ഉപയോഗിക്കാം. ഒക്ടോബര്‍ 12ന് ആരംഭിച്ച ഈ ഓഫര്‍  18 നു അവസാനിക്കും.

400 രൂപയാണ് 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം കാഷ്ബാക്കായി നിങ്ങള്‍ക്ക് ലഭിക്കുക. മൈ ജിയോ ആപ്പ്, ജിയോ ഡോട്ട്കോം, ജിയോ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

അതോടൊപ്പം തന്നെ ഒക്ടോബര്‍ 19നുശേഷം താരിഫ് പ്ലാനുകള്‍ പരിഷ്കരിക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ട്.

prp

Related posts

Leave a Reply

*