വിജയ് ആന്‍റണി നായകനാകുന്ന ‘അണ്ണാദുരൈ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ണാദുരൈ. ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്തിറങ്ങി. ജി ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍   ഡയാന ചമ്പികയാണ് നായിക. ജ്യുവല്‍ മേരിയുടെ തമിഴ് ചിത്രം എന്ന പ്രത്യേകതയും അണ്ണാദുരൈയ്ക്കുണ്ട്.

വിജയ് ആന്‍റണി തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രാധാ രവി, കാലി വെങ്കട്ട്, നളിനികാന്ത്, റിന്ദു രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.  ആര്‍ സ്റ്റുഡിയോസ്, വിജയ്ആന്‍റണി ഫിലിം കോര്‍പറേഷന്‍ എന്നീ പ്രൊഡക്ഷന്‍ ഹൗസുകളുടെ ബാനറില്‍ രാധിക ശരത്കുമാറും വിജയ് ആന്‍റണിയും ചേര്‍ന്നാണ് നിര്‍മ്മാണം.

ട്രെയിലര്‍ കാണാം..

prp

Leave a Reply

*