മുഖസൗന്ദര്യത്തിനു തേനും വെളിച്ചെണ്ണയും മതി

ചര്‍മ്മ സൗന്ദര്യത്തിനു നാം വളരെയേറെ ശ്രദ്ധയും പരിഗണനയും നല്‍കാറുണ്ടെങ്കിലും മുഖസൗന്ദര്യത്തെയോര്‍ത്ത് പലപ്പോഴും ടെന്‍ഷനാവാറുമുണ്ട്. മുഖത്തിന് നിറം കുറയുന്നത്, തിളക്കം നഷ്ടപ്പെടുന്നത്, മുഖത്തുണ്ടാവുന്ന കറുത്ത പുള്ളികളും പാടുകളും തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളിയായി മാറുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവര്‍ ധാരാളമാണ്.

എന്നാല്‍ ഇത് പലപ്പോഴും പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയാണ് ചെയ്യാറുള്ളത്.  ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അല്‍പം തേനും വെളിച്ചെണ്ണയും മതി. അവ എങ്ങനെയാണ് ഉപകാരപ്രദമാവുന്നതെന്ന് നോക്കാം.

രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ എന്നിവ  ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ മാറാനും ഇത് നല്ലതാണ്.

മുഖം വൃത്തിയായി കഴുകിയ ശേഷം  തേനും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പ സമയത്തിനു ശേഷം  തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

ചര്‍മ്മത്തില്‍ പല വിധത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാം. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ചര്‍മ്മത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കറുത്ത കുത്തുകള്‍ പോലുള്ള അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

 

prp

Leave a Reply

*