കൊച്ചി: ഉപഭോക്താക്കള്‍ക്കായി റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് ഒരുക്കി ജിയോ. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ക്യാന്സലേഷന്, അവശ്യ സമയങ്ങളില്‍ തല്ക്കാല ബുക്കിംഗ് തുടങ്ങിയവ ഇനി ജിയോ ആപ്പ് വഴി ചെയ്യാനാകും.
കൂടാതെ പി.എന്‍.ആര് സ്റ്റാറ്റസ്, ട്രെയിന്‍ സമയം, റൂട്ട്, ട്രെയിന്‍ എത്തിചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങള്‍ അറിയാനുള്ള സൗകര്യങ്ങളും ജിയോ റെയില്‍ ആപ്പിലുണ്ട്. ഐ.ആര്.സി.റ്റി.സി അക്കൗണ്ടിലാത്ത ഉപഭോക്താക്കള്‍ക്ക് ജിയോ റെയില്‍ ആപ്പ് വഴി അക്കൗണ്ട് തുടങ്ങി ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
പുതിയ ഡിജിറ്റല്‍ സേവനം വഴി റെയില്‍ യാത്രക്കാര്‍ക്ക് നീണ്ട ക്യൂവും, ഏജന്റ്സ് കമ്മിഷനുകളും ഒഴിവാക്കാനാവും എന്നാണ് ജിയോ അവകാശപ്പെടുന്നത്.