സീറ്റ് വീണ് യാത്രക്കാരന് പരിക്ക്; ബാന്‍ഡ് എയ്ഡും മൂന്ന് ​ഗുളികയും നല്‍കി റെയില്‍വേ ഈടാക്കിയത് 100 രൂപ

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ സീറ്റ് കാലിലേക്ക് വീണ് മുട്ടിന് പരിക്കേറ്റ യാത്രക്കാരന് റെയില്‍വേ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസില്‍ വച്ച്‌ സീറ്റ് കാലിലേക്കു വീണ് തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എസ് സിക്സ് കോച്ചില്‍ തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു യാത്ര ചെയ്യവേ ട്രെയിന്‍ കൊല്ലം വിട്ടപ്പോഴായിരുന്നു അപകടം. സൈഡ് ലോവര്‍ സീറ്റിലിരിക്കുകയായിരുന്ന റാമിന്‍റെ കാലിലേക്ക് എതിര്‍വശത്തെ സീറ്റ് വീഴുകയായിരുന്നു. മുട്ടിനു പരുക്കേറ്റ റാം ടിടിഇയുടെ സഹായം തേടിയെങ്കിലും പ്രഥമ […]

ട്രെയിന്‍ യാത്രയില്‍ ഇനി നാലു മണിക്കൂര്‍ മുമ്പും ബോര്‍ഡിംഗ് പോയിന്‍റ് മാറ്റാം

കണ്ണൂര്‍: ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പോയിന്‍റ് മാറ്റാനുള്ള സംവിധാനമൊരുക്കി റെയില്‍വേ. നിലവില്‍ 24 മണിക്കൂര്‍ മുന്‍പു വരെ മാത്രമേ തീവണ്ടിയില്‍ കയറുന്ന സ്റ്റേഷന്‍ മാറ്റാന്‍ കഴിയുമായിരുന്നു. പുതിയ സംവിധാനം മേയ് മുതല്‍ പ്രാബല്യത്തില്‍ വരും. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ പറ്റാന്‍ സാധിക്കാതെ വന്നാല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ബോര്‍ഡിംഗ് പോയിന്‍റ് മാറ്റാനാകും. ഇതിന് ടി.ടി.ഇ. പിഴ ഈടാക്കില്ല. ഇതിനായി ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും […]

ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം

കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം, ഇത് ബുക്ക് ചെയ്യാനാവുന്നതാണ്. അതായത്, ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ വഴിയും ബുക്ക് ചെയ്യാനാകുന്നതാണ്. ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. മാത്രമല്ല, ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കുന്നതാണ്. എന്നാല്‍, നേരത്തെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ ചാര്‍ട്ട് തയ്യാറാക്കിയശേഷമുള്ള ബര്‍ത്ത്, സീറ്റ് ഒഴിവുകളെകുറിച്ച്‌ അറിയാനാകുമായിരുന്നുള്ളൂ. കൂടാതെ, വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 […]

ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി

ഷൊര്‍ണൂര്‍: ചെന്നൈ-മംഗലാപുര൦ സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. 12601 നമ്പര്‍ ട്രെയിനാണ് പാളം തെറ്റിയത്. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. പാര്‍സല്‍ വാനും, എസ്.എല്‍.ആര്‍ കോച്ചുമുള്‍പ്പെട്ട രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ഈ ബോഗികളില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിച്ചിട്ടില്ല. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ […]

അറ്റകുറ്റപ്പണി; ട്രെയിനുകള്‍ക്ക് നിയന്ത്രണം

കൊച്ചി: അങ്കമാലി- എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. 17, 18, 21, 22, 23 തീയതികളില്‍ രാത്രി 9.35ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചൈന്നെ എഗ്‌മോര്‍ ഒരു മണിക്കൂര്‍ വൈകി 10.35ന് പുറപ്പെടും. 20ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചെന്നെ എഗ്‌മോറും ഒരു മണിക്കൂര്‍ വൈകും. മാംഗ്ലൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് 17, 18, 21, 23 തീയതികളില്‍ ഒരു മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും. 18നുള്ള ഭവ്‌നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് കളമശ്ശേരിയില്‍ രണ്ടുമണിക്കൂറോളം നിര്‍ത്തിയിടും. നിസാമുദ്ദീന്‍, ഗംഗാനഗര്‍കൊച്ചുവേളി, […]

ട്രെയിന്‍ യാത്രയിലുണ്ടാകുന്ന ജെര്‍ക്കിങ് കുറയ്ക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴുള്ള ശക്തമായ കുലുക്കം പലര്‍ക്കും എപ്പോഴും പ്രശ്‌നമാകാറുണ്ട്. ട്രെയിനുകള്‍ ബ്രേക്ക് ചെയ്യുമ്പോഴും ട്രാക്ക് മാറുമ്പോഴും മറ്റും ഉണ്ടാകുന്ന അസാധാരണ ജെര്‍ക്കിങ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്നു. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. മാര്‍ച്ചോടെ പ്രീമിയം ട്രെയിനുകളില്‍ ജെര്‍ക്കിങ് പൂര്‍ണമായും ഒഴിവാകും. കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന സെന്‍ട്രല്‍ ബഫര്‍ കപ്ലറുകളാണ് പ്രശ്‌നക്കാരന്‍. ബ്രേക്ക് ചെയ്യുമ്പോഴും മറ്റും കപ്ലിങ്ങുകള്‍ കൂട്ടിമുട്ടുമ്പോഴാണ് ശക്തമായ കുലുക്കം ബോഗികളില്‍ അനുഭവപ്പെടുന്നത്. ഇതിനു പകരം ലിങ്ക് […]

സംസ്ഥാനത്തെ ഏഴു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കൊച്ചി: സംസ്ഥാനത്തെ ഏഴു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ഡിവിഷന് കീഴിലുളള ഏഴു റെയില്‍വേ സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. തുച്ഛമായ വരുമാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൊവ്വര, കാഞ്ഞിരമറ്റം, കുമാരനല്ലൂര്‍, വേളി, കടത്തുരുത്തി, ചോറ്റാനിക്കര റോഡ്, കാപ്പില്‍ എന്നി സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. നിലവില്‍ പ്രൈവറ്റ് ഏജന്‍സികളാണ് ഈ സ്റ്റേഷനുകള്‍ പരിപാലിക്കുന്നത്. തുച്ഛമായ വരുമാനത്തെ തുടര്‍ന്ന് പ്രൈവറ്റ് ഏജന്‍സികള്‍ സ്റ്റേഷനുകളുടെ നടത്തിപ്പ് ചുമതലയില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് കാണിച്ച്‌ റെയില്‍വേയെ […]

ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ റെയില്‍ ആപ്പ് പുറത്തിറക്കി കമ്പനി

കൊച്ചി: ഉപഭോക്താക്കള്‍ക്കായി റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് ഒരുക്കി ജിയോ. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച്‌ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ക്യാന്‍സലേഷന്‍, അവശ്യ സമയങ്ങളില്‍ തല്‍ക്കാല ബുക്കിംഗ് തുടങ്ങിയവ ഇനി ജിയോ ആപ്പ് വഴി ചെയ്യാനാകും. കൂടാതെ പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം, റൂട്ട്, ട്രെയിന്‍ എത്തിചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങള്‍ അറിയാനുള്ള സൗകര്യങ്ങളും ജിയോ റെയില്‍ ആപ്പിലുണ്ട്. ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടിലാത്ത ഉപഭോക്താക്കള്‍ക്ക് ജിയോ റെയില്‍ ആപ്പ് വഴി […]

റെയില്‍വേയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് ജോലി നല്‍കും: പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ റെയില്‍വേ 4,00,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷകളിലൂടെ 1,50,000 പേരെ റെയില്‍വേയിലേക്ക് നിയമിക്കും. തുടര്‍ന്ന് വരുന്ന മറ്റ് റിക്രൂട്ട്‌മെന്‍റ് പദ്ധതികളിലൂടെ 2,30,000 പേര്‍ക്കും ഇന്ത്യന്‍ റെയില്‍വേ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 2019 ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ആദ്യപടിയായി 1,31,328 ഒഴിവുളള തസ്തികകള്‍ നികത്തും. വരുന്ന റിക്രൂട്ട്‌മെന്‍റുകളില്‍ ഭരണഘടനയുടെ 103 മത് ഭേദഗതിയിലൂടെ നടപ്പാക്കിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള […]

ട്രെയിനിലെ വിളളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് 27,999 രൂപ റെയില്‍വേ നല്‍കണമെന്ന് വിധി

കൊല്ലം: ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ഥി എ.അയ്യപ്പനാണ് 27,999 രൂപ റെയില്‍വേ നല്‍കേണ്ടത്. ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ശിക്ഷ വിധിച്ചത്. ഷൊര്‍ണൂര്‍ സ്‌റ്റേഷന്‍ സൂപ്രണ്ടും തിരുവനന്തപുരം ഡിവിഷനല്‍ മാനേജരുമാണു പിഴ ശിക്ഷ അടയ്‌ക്കേണ്ടത്. ഫോണിന്‍റെ വിലയായ 12999 രൂപയ്‌ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേര്‍ത്താണ് ഇ. എം. മുഹമ്മദ് […]