കേരളത്തിലെ എല്ലാ ട്രെയിനുകളിലും മൊബൈല്‍ ചാര്‍ജ് സംവിധാനം വേണം: മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചി: കേരളത്തില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം വേണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. നിലവില്‍ എല്ലാ ട്രെയിനുകളിലും ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ല. ചില ട്രെയിനുകളില്‍ സംവിധാനം ഉണ്ടെങ്കിലും അവ പ്രവര്‍ത്തനയോഗ്യമല്ല. ജനശതാബ്ദി, പരശുറാം, ഏറനാട്, മാവേലി, അമൃത തുടങ്ങി കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും എല്ലാ ബോഗികളിലും സംവിധാനം വേണമെന്നാണ് കൊച്ചി നഗരസഭാ കൗണ്‍സിലറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. ഇത് സാധാരണ […]

കേരളത്തില്‍ എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും

തിരുവനന്തപുരം: കേരളത്തില്‍ ഒാടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത് നികത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ട്രെയിനുകള്‍ റദ്ദാക്കുന്നതോടെ പെരുവഴിയിലാകുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്. റദ്ദ് ചെയ്യുന്ന ട്രെയിനുകള്‍ 1. 66300 കൊല്ലം (7.45)കോട്ടയം എറണാകുളം (12.00) 2. 66301 എറണാകുളം (14.40) കോട്ടയം കൊല്ലം (18.30) 3. 56387 എറണാകുളം (12.00) കോട്ടയം കായംകുളം (14.45) 4. 56388 […]

ട്രെയിന്‍ വഴിതെറ്റി സഞ്ചരിച്ചത് 160 കിലോമീറ്റര്‍; മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് മധ്യപ്രദേശില്‍.

മുംബൈ: ന്യൂഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴി തെറ്റി എത്തിയത് മധ്യപ്രദേശില്‍. 1500 യാത്രക്കാരുമായി യാത്ര തിരിച്ച ട്രെയിന്‍ 160 കിലോമീറ്ററോളമാണ് തെറ്റായ വഴിയിലൂടെ യാത്ര ചെയ്തത്. തിങ്കളാഴ്​ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കര്‍ഷക ​പ്രതിഷേധ റാലിയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം പെരുവഴിയിലായത്​. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് കര്‍ഷകര്‍ക്കായുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ […]

ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: പ്രധാന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട്  ദക്ഷിണ റെയില്‍വേയുടെ പുതിയ സമയക്രമം നിലവില്‍ വന്നു. പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു. കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടി. പുതിയ ടൈംടേബിള്‍  അടുത്ത നവംബര്‍ വരെയാണ് നടപ്പാക്കുക. വ്യാഴാഴ്ചയും ഞായറാഴ്ചയുമൊഴികെയുള്ള ദിവസങ്ങളില്‍ ആലപ്പുഴയില്‍  നിന്ന് പുറപ്പെട്ടിരുന്ന കണ്ണൂര്‍ എക്സ്പ്രസ് ഇനിമുതല്‍ എല്ലാ ദിവസവും ആലപ്പുഴയില്‍ നിന്നാകും പുറപ്പെടുക. കോഴിക്കോട് -കണ്ണൂര്‍, കോഴിക്കോട്-ഷൊര്‍ണൂര്‍ , കണ്ണൂര്‍-മംഗലാപുരം, കണ്ണൂര്‍-ചെറുവത്തൂര്‍, ചെറുവത്തൂര്‍-മംഗലാപുരം, മംഗലാപുരം-കണ്ണൂര്‍, എന്നീ ട്രെയിനുകള്‍ പുറപ്പെടുന്ന […]

റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഡല്‍ഹി: ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. ടിക്കറ്റ് ബുക്കിങ്ങിന് ഉപഭോക്താക്കളില്‍ നിന്ന് കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. നിലവില്‍ ഐ.ആര്‍.സി.ടി.സി വെബ് സൈറ്റ് വഴി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴു […]