ട്രെയിന്‍ വഴിതെറ്റി സഞ്ചരിച്ചത് 160 കിലോമീറ്റര്‍; മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് മധ്യപ്രദേശില്‍.

മുംബൈ: ന്യൂഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴി തെറ്റി എത്തിയത് മധ്യപ്രദേശില്‍. 1500 യാത്രക്കാരുമായി യാത്ര തിരിച്ച ട്രെയിന്‍ 160 കിലോമീറ്ററോളമാണ് തെറ്റായ വഴിയിലൂടെ യാത്ര ചെയ്തത്.

തിങ്കളാഴ്​ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കര്‍ഷക ​പ്രതിഷേധ റാലിയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം പെരുവഴിയിലായത്​. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് കര്‍ഷകര്‍ക്കായുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്.

ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയിരുന്നു. മഥുര സ്​റ്റേഷനില്‍ നിന്ന്​ നിഗ്നല്‍ തെറ്റിയതിനെ തുടര്‍ന്ന്​ വഴി മാറിയത്​ അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിടുകയായിരുന്നു. ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്റ്റേഷനില്‍ നിന്നും തെറ്റായ സിഗ്നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്ന് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞു.

 

1494 കര്‍ഷകരാണ്​ ട്രെയിനിലുണ്ടായിരുന്നത്​. യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്. ലക്ഷങ്ങള്‍ കൊടുത്താണ് കര്‍ഷക സംഘടന മഹാരാഷ്​ട്രയില്‍ നിന്ന്​ പ്രത്യേക ട്രെയിന്‍ ബുക്കു ചെയ്തത്.

prp

Related posts

Leave a Reply

*