കേരളത്തിലെ എല്ലാ ട്രെയിനുകളിലും മൊബൈല്‍ ചാര്‍ജ് സംവിധാനം വേണം: മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചി: കേരളത്തില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം വേണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. നിലവില്‍ എല്ലാ ട്രെയിനുകളിലും ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ല. ചില ട്രെയിനുകളില്‍ സംവിധാനം ഉണ്ടെങ്കിലും അവ പ്രവര്‍ത്തനയോഗ്യമല്ല.

ജനശതാബ്ദി, പരശുറാം, ഏറനാട്, മാവേലി, അമൃത തുടങ്ങി കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും എല്ലാ ബോഗികളിലും സംവിധാനം വേണമെന്നാണ് കൊച്ചി നഗരസഭാ കൗണ്‍സിലറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.

ഇത് സാധാരണ യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് പറഞ്ഞു. എന്നാല്‍ എ.സി കംപാര്‍ട്ടുമെന്‍റുകളില്‍ റീചാര്‍ജിങ് സംവിധാനമുണ്ട്. സതേണ്‍ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

prp

Related posts

Leave a Reply

*