ഗുജറാത്ത് ഇലക്ഷന്‍; ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്‌വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധ്‌വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ഏറ്റുമുട്ടുന്ന പോര്‍ബന്ദര്‍ എന്നിവിടങ്ങളിലും തീപാറും.

തുടര്‍ച്ചയായി 22 വര്‍ഷം സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത്. പട്ടേല്‍, ക്ഷത്രിയ, ആദിവാസി, പിന്നാക്ക, ദലിത് സമുദായങ്ങളുടെ വിശാലസഖ്യവുമായാണു കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്.

ഹാര്‍ദിക് പക്ഷത്തിനടക്കം പട്ടേലുകള്‍ക്കും പിന്നാക്ക-ദലിത്- ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും സീറ്റുകള്‍ നല്‍കുകയും ഐക്യജനതാദളുമായി സീറ്റ് ധാരണയിലെത്തുകയും ചെയ്തു. എന്‍സിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുമായി ധാരണയിലെത്തിയില്ല. രാജ്‌കോട്ട് ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ മാത്രം അയ്യായിരത്തോളം മുതിര്‍ന്ന പൗരന്മാരാണ് വോട്ട് രേഖപ്പെടുത്താന്‍ തയാറെടുക്കുന്നത്. എല്ലാവരും 90 കഴിഞ്ഞവര്‍. നൂറുവയസ് കഴിഞ്ഞവര്‍ മാത്രം നാനൂറോളം. 14ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. 18ന് ഫലം പ്രഖ്യാപിക്കും.

 

 

prp

Related posts

Leave a Reply

*