കൊച്ചി: ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി ട്രെയിനില്‍ ബെര്‍ത്ത് മാറ്റിവെക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ദക്ഷിണേന്ത്യയിലാണ്. ഇത് പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേയ്ക്ക് മാത്രമായി മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്‍റുകളിലും ആറ് ബെര്‍ത്തുകള്‍ മാറ്റിവെയ്ക്കും. സെക്കന്‍ഡ്, തേഡ് എസി കോച്ചുകളില്‍ മൂന്ന് ബെര്‍ത്തുകളും മാറ്റിവയ്ക്കും. ഏതെങ്കിലും കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് ആറ് ബെര്‍ത്ത് അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വെയിറ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന […]
Tag: indian railway
ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് നിരക്ക് 50% കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് (കയറ്റുമതി ഇറക്കുമതി തീരുവ) നിരക്ക് 50% കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ സ്വീകാര്യമാക്കാനാണ് റെയില്‍വേയുടെ നടപടി. ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ്, പാലസ് ഓണ്‍ വീല്‍സ് തുടങ്ങിയവയുടെ നിരക്കുകളാണ് കുറയ്ക്കുന്നത്. നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളിലെ നിരക്ക്. എന്നാല്‍ പുതിയ താരിഫ് നിരക്ക് വിനോദ സഞ്ചാര വകുപ്പിനും ഐ.ആര്‍.ടി.സിക്കും തിരിച്ചടിയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താരിഫ് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്നിരിക്കെ കേന്ദ്രത്തിന്‍റെ പുതിയ തീരുമാനത്തോട് വിവിധയിടങ്ങളില്‍ എതിര്‍പ്പുണ്ടാക്കുമെന്നും സൂചനകളുണ്ട്. […]
സ്പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഇനി ഒാണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: സ്പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഒാണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ..ആര്‍.സി.ടി.സിയുടെ വെബ്സൈറ്റ് വഴി ഒാണ്‍ലൈനായി ഇനി മുതല്‍ ഇവ ബുക്ക് ചെയ്യാം. ഫെബ്രുവരി ആദ്യവാരമാണ് റെയില്‍വേ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിലവില്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി ബുക്കിങ് സുപ്പര്‍വൈസര്‍ അല്ലെങ്കില്‍ സ്റ്റേഷന് മാസ്റ്ററെ സമീപിച്ചാണ് സ്പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യാന്‍ കഴിയുക. ഇതിന് പകരം ബുക്കിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒാണ്‍ലൈനിലേക്ക് മാറ്റാനാണ് റെയില്‍വേ തീരുമാനം. നേരത്തെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി […]
ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍
ഷൊര്‍ണൂര്‍: ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാകുന്നു. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും മണ്ണും ഒലിച്ചുപോയി റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍ തറനിരപ്പില്‍ നിന്നും പുറത്ത് കാണുന്ന സ്ഥിതിയിലാണിപ്പോഴുള്ളത്. ‘പൈലിംഗ്’ നടത്തി ഏറ്റവും ഉറപ്പുള്ള പ്രതലം വരെ താഴ്ത്തി സ്ഥാപിക്കുന്ന പില്ലറുകള്‍ പുറത്ത് കാണുന്നത് തൂണുകളുടെ ബലത്തെ ഏറെ ഗുരുതരമായി ബാധിക്കുന്നതാണ്. അനിയന്ത്രിതമായ മണലെടുപ്പ് മൂലം പാലങ്ങളുടെ തൂണുകളുടെ അടിയില്‍ നിന്നും മീറ്ററുകളോളം താഴ്ച്ചയില്‍ മണലും മണ്ണും പോയിരുന്നു. അപ്പോഴാണ് തൂണുകളുടെ അടിത്തറ […]
റെയില്‍വേയ്ക്ക് 1.48 ലക്ഷം കോടി, എല്ലാ ട്രെയിനുകളിലും സി.സി.ടി.വി, വൈഫൈ സൗകര്യങ്ങള്‍
ന്യൂഡല്‍ഹി: റെയില്‍വെയുടെ വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ 1,48,500 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷ, നവീകരണം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 11,000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 3,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പടിപടിയായി വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തും. 25,000 ത്തിലധികം യാത്രാക്കാരെത്തുന്ന എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും എസ്കലേറ്റര്‍ സ്ഥാപിക്കും. ഹൈസ്പീഡ് റെയില്‍വെ പദ്ധതികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി വഡോദരയില്‍ പരിശീലന […]
റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം
മൈസൂരു: റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ റയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 60 ദിവസത്തിനകം തുക നല്‍കാനാണ് നിര്‍ദ്ദേശം. ഇത് ലംഘിക്കുകയാണെങ്കില്‍ ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചു. ബെര്‍ത്തുകള്‍ മറ്റുയാത്രക്കാര്‍ അനധികൃതമായി കൈയടക്കിയതില്‍ റെയില്‍വേ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഈ കുടുംബം നില്‍പ്പ് യാത്ര നടത്തിയത്. കുടുംബത്തെ സഹായിക്കാത്ത ടി.ടി.ഇ., ആര്‍.പി.എഫ്. അധികൃതര്‍ എന്നിവരെ കോടതി […]
ആലുവയില്‍ പാളത്തില്‍ വിള്ളല്‍
ആലുവ: പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പാതയില്‍ റെയില്‍ ഗതാഗതത്തിന് തടസ്സം നേരിട്ടു. ആലുവ പുളിഞ്ചുവടിന് സമീപമാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം അല്‍പനേരം മുടങ്ങി. പിന്നീട് താല്‍കാലിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പാതയിലൂടെ തീവണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങിയിട്ടുണ്ട്.
ട്രെയിനുകള്‍ വൈകിയാല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് എസ്എംഎസ് ലഭിക്കും
ന്യൂഡല്‍ഹി: ട്രെയിനുകള്‍ വൈകിയാല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി വിവരം ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. മുന്‍പ് രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമേ യാത്രക്കാര്‍ക്ക് എസ്എംഎസ് വഴി വിവരം അറിയാന്‍ കഴിഞ്ഞിരുന്നത്.
അറ്റകുറ്റപ്പണി; ട്രെയിനുകള്‍ വൈകിയോടും
കാസര്‍കോട്: റെയില്‍പ്പാളത്തിലെ അറ്റകുറ്റപ്പണിയുടെ സമയം മാറിയതു കാരണം രാവിലെയുള്ള മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ (56654) കോഴിക്കോട് വരെ പോകും. നിലവില്‍ കണ്ണൂര്‍വരെ മാത്രമേ ഓടിയിരുന്നുള്ളു. തിരിച്ചിങ്ങോട്ടും പഴയപോലെ ഈ വണ്ടി സര്‍വീസ് നടത്തും. ജനുവരി ഒന്നുമുതല്‍ 10വരെ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650) അല്‍പം മുമ്പ് കോയമ്പത്തൂരേക്ക് പുറപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ 5.40-നു പുറപ്പെടുന്ന വണ്ടിയാണിത്. ഈ വണ്ടി ഷൊര്‍ണൂരിനും കോയമ്ബത്തൂരിനും ഇടയില്‍ റദ്ദ് ചെയ്തിരുന്നു. തിരിച്ചു വൈകുന്നേരം 4.10-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ട വണ്ടി […]
തണുത്ത് വിറച്ച് ഡല്‍ഹി; എട്ട് ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി തണുത്ത് വിറക്കുന്നതായി റിപ്പോര്‍ട്ട്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 15 ട്രെയിനുകള്‍ വൈകിയോടുകയാണ്. വടക്കേ ഇന്ത്യയില്‍ പലയിടത്തും അനുഭവപ്പെട്ട തണുപ്പും മൂടല്‍ മഞ്ഞും ജനജീവിതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ സീസണില്‍ അനുഭവപ്പെട്ടതിനെക്കാള്‍ കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ അനുഭവപ്പെട്ട കുറഞ്ഞ താപനില 7.6 ഡിഗ്രിയാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 9.4 ഡിഗ്രി ആയിരുന്നു. കൂടിയ താപനില 25.2 ഉം ആണ്. പലയിടത്തും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പകല്‍സമയത്ത് മഞ്ഞ് രൂക്ഷമാകുന്നതിനാല്‍ രാവിലെയുള്ള […]






