ന്യൂഡല്‍ഹി: ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് (കയറ്റുമതി ഇറക്കുമതി തീരുവ) നിരക്ക് 50% കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ സ്വീകാര്യമാക്കാനാണ് റെയില്‍വേയുടെ നടപടി. ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ്, പാലസ് ഓണ്‍ വീല്‍സ് തുടങ്ങിയവയുടെ നിരക്കുകളാണ് കുറയ്ക്കുന്നത്.
നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളിലെ നിരക്ക്. എന്നാല്‍ പുതിയ താരിഫ് നിരക്ക് വിനോദ സഞ്ചാര വകുപ്പിനും ഐ.ആര്‍.ടി.സിക്കും തിരിച്ചടിയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താരിഫ് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്നിരിക്കെ കേന്ദ്രത്തിന്‍റെ പുതിയ തീരുമാനത്തോട് വിവിധയിടങ്ങളില്‍ എതിര്‍പ്പുണ്ടാക്കുമെന്നും സൂചനകളുണ്ട്.
രാജസ്ഥാന്‍ വിനോദസഞ്ചാര വകുപ്പും ഇന്ത്യന്‍ റെയില്‍വേയും സംഘടിച്ച് നടത്തുന്ന റോയല്‍ രാജസ്ഥാന്‍റെ വരുമാനം 63.18 ശതമാനമാനം കുറഞ്ഞിരുന്നു. പാലസ് ഓണ്‍ വീല്‍സിന്‍റെ വരുമാനത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് റെയില്‍വേ നിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

