കാസര്‍കോട്: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നു. സൗകര്യം വ്യഴാഴ്ച മുതല്‍ പ്രവൃത്തിപ്പിക്കും. ഐആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാകും. പശ്ചിമറെയില്‍വെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നത്. ഐ.ആര്‍.സി.ടി.സി.യുടെ ഏകജാലക ബുക്കിങ് സംവിധാനം ഇതിന് ഉപയോഗിക്കാം. പരമാവധി ആറുമാസം മുന്‍പ് വരെ ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. യാത്രയുടെ 30 ദിവസം മുന്‍പു മുതലാണ് ഈ സൗകര്യം വിനിയോഗിച്ച് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. പ്രത്യേകതീവണ്ടിയാണ് […]
Tag: indian railway
ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അപകടമുണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയെന്ന് സുപീംകോടതി
ന്യൂഡല്‍ഹി: ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അപകടമുണ്ടായി പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയാതാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് സുപ്രീം കോടതി. തിക്കും തിരക്കും കാരണം തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച ജതന്‍ ഗോപെയുടെ ഭാര്യ റിന ദേവിയ്ക്ക് 4 ലക്ഷം രൂപ നഷ്ട്ട പരിഹാരം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ വിധി. 2002ല്‍ ബീഹാറിലെ കരോത്ത സ്റ്റേഷനില്‍ നിന്ന് കയറിയ ജതന്‍ തീവണ്ടിയില്‍ നിന്ന് വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. ഇരയുടെ അശ്രദ്ധ കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി നഷ്ട്ടപരിഹാരം […]
കേരള എക്‌സ്പ്രസിന്‍റെ കോച്ചിനടിയില്‍ വിള്ളല്‍
കൊച്ചി: തിരുവനന്തപുരം കേരള എക്‌സ്പ്രസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രെയിനിലെ എസ്-4 കോച്ചിന്‍റെ അടിയിലെ ഫ്രെയിമിലാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോച്ച് വേര്‍പെടുത്തി ഇതിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ റോളിങ് ഇന്‍ പരിശോധനയ്ക്കിടെയാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ യാത്ര തുടര്‍ന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് പാളി വന്‍ അപകടത്തിന് ഇടയാക്കുമായിരുന്നു.
റെയില്‍വേ ഇനിമുതല്‍ ടിക്കറ്റ് മലയാളത്തിലും
കൊച്ചി: ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്‍റെ തിരുവനന്തപുരത്തും എറണാകുളത്തും ചൊവ്വാഴ്ച ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ഇത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ട്രയിലിനുശേഷം മറ്റു സ്‌റ്റേഷനുകളിലേക്കു ഈ സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ […]
ഇനി റെയില്‍വേ ജനറല്‍ ടിക്കറ്റുകളും സ്വകാര്യ വെബ്സൈറ്റുകള്‍ വഴി
തിരുവനന്തപുരം: ജനറല്‍ കമ്പാര്‍ട്ട്മെന്റുകളിലെ ടിക്കറ്റ് ഒാണ്‍ലൈനില്‍ ലഭ്യമാക്കാന്‍ സ്വകാര്യ വെബ്സൈറ്റുകളെ ചുമതലപ്പെടുത്താന്‍ റെയില്‍വേ നീക്കം. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് ഉണ്ടായിരിക്കെയാണ് സ്വകാര്യ പേമന്റ്-റീചാര്‍ജിങ് സൈറ്റുകള്‍ക്ക് അധികാരം നല്കാന് റെയില്‍വേ നടപടി തുടങ്ങിയത്. ജനറല്‍ ടിക്കറ്റുകള്‍ നിലവില്‍ കൗണ്ടറുകളില്‍നിന്നാണ് ലഭിക്കുന്നത്. ഇതിനു പകരം വരിനില്‍ക്കാതെ ടിക്കറ്റെ ടുക്കാമെന്ന വാഗ്ദാനത്തോടെയാണ് ടിക്കറ്റിങ് സംവിധാനം കൂടി സ്വകാര്യവത്കരിക്കാനുള്ള നടപടി. ജനറല്‍ ടിക്കറ്റുകള്‍ ഒാണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നത് പ്രയോജനകരമാണെങ്കിലും ഇതിന് ഐ.ആര്‍.സി.ടി.സിയില്‍ അനുബന്ധ സൗകര്യമേര്പ്പെടുത്താമെന്നിരിക്കെ, സ്വകാര്യ പേമെന്റ് സൈറ്റുകളെ ആശ്രയിക്കുന്ന നടപടിയാണ് സംശയമുയര്‍ത്തുന്നത്. ഐ.ആര്‍.സി.ടി.സി […]
വഴിതെറ്റിയ ട്രെയിന്‍ യാത്രക്കാരുമായി പോയത് വേറെ റൂട്ടിലേക്ക്
ന്യൂഡല്‍ഹി: വഴിതെറ്റിയോടി ഇന്ത്യന്‍ റെയില്‍വേ. പാനിപ്പത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കെത്തേണ്ട ട്രെയിന്‍ എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനില്‍. ഇന്നലെയാണ് സംഭവമുണ്ടായത്. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് ട്രെയിന്‍ മാറിയോടാന്‍ കാരണം. റൂട്ട് കണ്‍ട്രോളിലുണ്ടായിരുന്ന പാനല്‍ ഓപ്പറേറ്റര്‍ ന്യൂഡല്‍ഹിയെന്നതിനു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷന്‍ എന്നാണ് സെറ്റ് ചെയ്തത്. 64464 നമ്പര്‍ ട്രെയിന്‍ ഇതോടെ ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡല്‍ഹി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റും യാത്രക്കാരും റൂട്ട് മാറിയത് അറിഞ്ഞത് ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ്. അതേസമയം പിഴവു പറ്റിയെന്ന് മനസിലാക്കിയതോടെ […]
യാത്രാനിരക്ക് കുറച്ച് ശതാബ്ദി എക്സ്പ്രസ്
ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗ ട്രെയിനുകളാണെങ്കിലും ശതാബ്ദി എക്സ്പ്രസുകളോട് യാത്രക്കാര്‍ക്ക് അത്ര മമതയില്ല. അമിത ടിക്കറ്റ് നിരക്കാണ് കാരണം. കാലിയായി ഒാടുന്നതിനേക്കാള് നിരക്ക് കുറച്ച് പരമാവധി യാത്രക്കാരെ ആകര്‍ഷിക്കുന്നതാവും ഉത്തമമെന്ന് റെയില്‍വേ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. രണ്ട് ട്രെയിനുകളില്‍ ഇൗ തന്ത്രം പരീക്ഷിച്ചപ്പോള്‍ വിജയകരമായിരുന്നു ഫലം. ഇതോടെ നിരക്ക് കുറക്കല്‍ 25 ശതാബ്ദി ട്രെയിനുകളില്‍കൂടി നടപ്പാക്കാനുള്ള ആലോചനയിലാണ് റെയില്‍വേ. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 45 ശതാബ്ദി എക്സ്പ്രസുകളാണ് സര്‍വിസ് നടത്തുന്നത്. ന്യൂഡല്‍ഹി-അജ്മീര്‍, ചെന്നൈ-മൈസൂരു ട്രെയിനുകളിലാണ് കഴിഞ്ഞവര്‍ഷം പരീക്ഷണാര്‍ഥം നിരക്ക് കുറച്ചത്. […]
ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക: ട്രെയിനുകള്‍ വൈകും
തൃശൂര്‍: ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക കണ്ടതിനെ തുടര്‍ന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. രാവിലെ 7.15ന് പൂങ്കുന്നം റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അര മണിക്കൂറെടുത്താണ് എന്‍ജിന്‍ തകരാര്‍ പരിഹരിച്ചത്. ഈ സമയമത്രയും ട്രെയിന്‍ ഗതാഗതം മുടങ്ങി. പാസഞ്ചര്‍ ട്രെയിന്‍ പിന്നീട് തൃശൂരില്‍ യാത്ര ഉപേക്ഷിച്ചു. ഇതുവഴി എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വേ അറിയിച്ചു. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് എല്ലാ സ്റ്റേഷനിലും നിര്‍ത്തണമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.
റെയില്‍പാളം മുറിഞ്ഞുപോയി; ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായി കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തിവച്ചു. 19578 നമ്പര്‍ ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് മൂന്ന് കമ്പാര്‍ട്ടുമെന്‍റുകള്‍ കടന്നുപോകുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍ പാളത്തിന്‍റെ ഒരു കഷണം മുറിഞ്ഞുപോയതായി കണ്ടെത്തുകയായിരുന്നു. വലിയൊരു അപകടത്തില്‍നിന്നു രക്ഷപ്പെട്ടതായാണ് വിലയിരുത്തല്‍. ഇതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.
കേരളത്തില്‍ 33 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി
കണ്ണൂര്‍: കേരളത്തിലെ 33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് 2018-19 ലെ റെയില്‍വേ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി അനുമതിയായി. 2017 സെപ്തംബര്‍ രണ്ടിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിര്‍ദ്ദേശം അംഗീകരിച്ചാണ് റെയില്‍വേയുടെ അനുമതി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തന്‍റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രസ്തുത മേല്‍പ്പാലങ്ങള്‍. ഏഴിമല സ്റ്റേഷന്‍, എറണാകുളം-മട്ടാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍, മാഹി-തലശ്ശേരി, തലശ്ശേരി-എട്ടക്കോട്ട്, മുളങ്കുന്നത്തുകാവ്-പൂങ്കുന്നം, കരുനാഗപ്പള്ളി-ശാസ്താംകോട്ട, […]










