കേരള എക്‌സ്പ്രസിന്‍റെ കോച്ചിനടിയില്‍ വിള്ളല്‍

കൊച്ചി: തിരുവനന്തപുരം കേരള എക്‌സ്പ്രസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രെയിനിലെ എസ്-4 കോച്ചിന്‍റെ അടിയിലെ ഫ്രെയിമിലാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോച്ച്‌ വേര്‍പെടുത്തി ഇതിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി.

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ റോളിങ് ഇന്‍ പരിശോധനയ്ക്കിടെയാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ യാത്ര തുടര്‍ന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച്‌ ചക്രങ്ങളില്‍ നിന്ന് പാളി വന്‍ അപകടത്തിന് ഇടയാക്കുമായിരുന്നു.

prp

Related posts

Leave a Reply

*