ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക: ട്രെയിനുകള്‍ വൈകും

തൃശൂര്‍: ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക കണ്ടതിനെ തുടര്‍ന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. രാവിലെ 7.15ന് പൂങ്കുന്നം റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

അര മണിക്കൂറെടുത്താണ് എന്‍ജിന്‍ തകരാര്‍ പരിഹരിച്ചത്. ഈ സമയമത്രയും ട്രെയിന്‍ ഗതാഗതം മുടങ്ങി. പാസഞ്ചര്‍ ട്രെയിന്‍ പിന്നീട് തൃശൂരില്‍ യാത്ര ഉപേക്ഷിച്ചു.  ഇതുവഴി എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് എല്ലാ സ്റ്റേഷനിലും നിര്‍ത്തണമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.

prp

Related posts

Leave a Reply

*