സല്‍മാന്‍ ഖാന്‍ സഹായിച്ചില്ല; രോഗിയായ നടിക്ക് സഹായവുമായി എത്തിയത് ഈ നടന്‍- video

സല്‍മാന്‍ ഖാന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ആശുപത്രിയില്‍ കഴിയുന്ന പൂജ ദഡ്വാളിന്‍റെ വീഡിയോ വൈറല്‍. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതി എന്ന സിനിമയില്‍ സല്‍മാന്‍റെ സഹതാരമായിരുന്നു പൂജ.

അപ്രതീക്ഷിതമായിട്ടാണ് ക്ഷയരോഗബാധിതയാകുന്നത്. ചികില്‍സയ്ക്ക് പണം തികയാതെ വന്നപ്പോള്‍ സല്‍മാന്‍ഖാനോട് ചികില്‍സാസഹായം അഭ്യര്‍ഥിച്ചിരിക്കുകയാണിവര്‍. ‘ഞാനിന്ന് പൂര്‍ണ്ണദരിദ്രയാണ്, ഒരു ചായകുടിക്കണമെങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സാമ്പത്തികസ്ഥിതിയും ആരോഗ്യവും മോശമാണ് സഹായിക്കണം’- പൂജ യാചിച്ചു പക്ഷേ പൂജ പ്രതീക്ഷിച്ചതു പോലെ സഹായവുമായി സല്‍മാന്‍ എത്തിയില്ല. പകരം എത്തിയത് മറ്റൊരു സഹനടന്‍

ഭോജ്പുരി നടന്‍ രവി കിഷന്‍ ആണ് നടിയുടെ ദാരുണ അവസ്ഥ കണ്ട് സഹായവുമായി എത്തിയത്. നടന്‍റെ സഹായികള്‍ പണവും കുറച്ച്‌ ഭക്ഷണസാധനങ്ങളും നല്‍കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയായി. തന്‍റെ അവസ്ഥ ചിത്രീകരിച്ച വിഡിയോ സല്‍മാന്‍ ഖാന് അയച്ചുകൊടുത്തിട്ടുണ്ട് പൂജ.

Related posts

Leave a Reply

*