ഇനി റെയില്‍വേ ജനറല്‍ ടിക്കറ്റുകളും സ്വകാര്യ വെബ്​സൈറ്റുകള്‍ വഴി

തി​രു​വ​ന​ന്ത​പു​രം: ജ​ന​റ​ല്‍ ക​മ്പാര്‍​ട്ട്​​മെ​ന്‍റു​ക​ളി​ലെ ടി​ക്ക​റ്റ് ഒാ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍​ സ്വ​കാ​ര്യ വെ​ബ്സൈ​റ്റു​കളെ ചു​മ​ത​ല​പ്പെ​ടു​ത്താ​ന്‍ റെ​യി​ല്‍​വേ നീ​ക്കം. ഐ.​ആ​ര്‍.​സി.​ടി.​സി വെ​ബ്​​സൈ​റ്റ്​ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്​ സ്വ​കാ​ര്യ പേ​മ​ന്‍റ്-​റീ​ചാ​ര്‍ജി​ങ് സൈ​റ്റു​ക​ള്‍ക്ക് അ​ധി​കാ​രം ന​ല്‍കാ​ന്‍ റെ​യി​ല്‍വേ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ജ​ന​റ​ല്‍ ടി​ക്ക​റ്റു​ക​ള്‍ നി​ല​വി​ല്‍ കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്നാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു​ പ​ക​രം വ​രി​നി​ല്‍​ക്കാ​തെ ടി​ക്ക​റ്റെ ടു​ക്കാ​മെ​ന്ന വാ​ഗ്​​ദാ​ന​ത്തോ​ടെ​യാ​ണ്​ ടി​ക്ക​റ്റി​ങ്​ സം​വി​ധാ​നം കൂ​ടി സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി. ജ​ന​റ​ല്‍ ടി​ക്ക​റ്റു​ക​ള്‍ ഒാ​ണ്‍​ലൈ​ന്‍ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​ത്​ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ങ്കി​ലും ഇ​തി​ന്​ ഐ.​ആ​ര്‍.​സി.​ടി.​സി​യി​ല്‍ അ​നു​ബ​ന്ധ സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്താ​മെ​ന്നി​രി​ക്കെ, സ്വ​കാ​ര്യ പേ​മ​െന്‍റ്​ സൈ​റ്റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സം​ശ​യ​മു​യ​ര്‍ത്തു​ന്ന​ത്.

ഐ.​ആ​ര്‍.​സി.​ടി.​സി വെ​ബ്​​സൈ​റ്റ്​ ഇ​തി​ന്​ സ​ജ്ജ​മാ​ണെ​ന്ന്​ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്​​ഥ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മി​നി​റ്റി​ല്‍ 7000 ടി​ക്ക​റ്റ് വ​രെ എ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ല്‍ ​​ഐ.​ആ​ര്‍.​സി.​ടി.​സി​യി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ശേ​ഷി​ച്ചും. സ്വ​ന്ത​മാ​യി സ​ര്‍​വ​ര്‍ അ​ട​ക്കം ഏ​ര്‍​​പ്പെ​ടു​ത്തി സ​മീ​പ​കാ​ല​ത്താ​ണ് ഐ.​ആ​ര്‍.​സി.​ടി.​സി​യു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​തി​യ സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്തുക. സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ഒ​രു​ങ്ങി​യാ​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ്​ റെ​യി​ല്‍​വേ ഡി​വി​ഷ​നി​ല്‍ നി​ന്നു​ള്ള വി​വ​രം.

prp

Related posts

Leave a Reply

*