എറണാകുളം-കോട്ടയം റൂട്ടില്‍ ഇന്നുമുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

കൊച്ചി: കോട്ടയം- ഏറ്റുമാനൂര്‍ ഭാഗത്തു റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഈ മാസം 14 വരെ നിയന്ത്രണം തുടരും. ഇന്നു മുതല്‍ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തില്‍നിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചര്‍ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക. കൊല്ലം ജംഗ്ഷനില്‍നിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലം- എറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും. ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്സ്‌പ്രസും മംഗളൂരു- നാഗര്‍കോവില്‍ […]

പ്രതിഷേധം ഫലം കണ്ടു; അന്ത്യോദയ എക്‌സ്പ്രസിന് 2 സ്റ്റോപ്പുകള്‍ കൂടി

ന്യൂഡല്‍ഹി: അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സപ്രസിന് കേരളത്തില്‍ രണ്ടു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച്‌ റെയില്‍വെ മന്ത്രാലയത്തിന്‍റെ ഉത്തരവ്. കാസര്‍കോടും ആലപ്പുഴയുമാണ് പുതുതായി അനുവദിച്ച സ്‌റ്റോപ്പുകള്‍. പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച വിവരം റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ പി കരുണാകരന്‍ എംപിയെ കത്ത് മുഖേന അറിയിച്ചു. കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് നിഷേധിച്ചത് […]

അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി:  റെയില്‍വേ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ. ആദ്യ ഘട്ടത്തില്‍ 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമായിരിക്കും സിസിടിവി സ്ഥാപിക്കുക. ക്രമേണ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കും. ട്രയിനില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുകയും സുരക്ഷാ വീഴ്ചകള്‍ തത്സമയം പരിഹരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ പിടിച്ചുപറി, മോഷണം, രാത്രികാല അതിക്രമങ്ങള്‍ തുടങ്ങിയവയ്ക്കു പരിഹാരം കാണാമെന്നാണു പ്രതീക്ഷ. കൂടാതെ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാം. ചിലയിടങ്ങളില്‍ സാമൂഹികവിരുദ്ധര്‍ ട്രെയിനുകള്‍ക്കു നേരെ നടത്തുന്ന […]

ആഢംബര ഡബിള്‍ഡക്കര്‍ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങി-vido

കോയമ്പത്തൂര്‍: ആഢംബര ഡബിള്‍ഡക്കര്‍ രാജ്യത്തെ രണ്ടാമത്തെ ഉദയ് എക്സ്പ്രസ് കോയമ്പത്തൂരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹൈയ ഫ്ലാഗ് ഓഫ് ചെയ്തു. ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ഉദയ് എക്‌സ്പ്രസ്. സൗജന്യ വൈ ഫൈ, ടാബുപയോഗിച്ച്‌ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം, മിനി ഡൈനിങ് ഏരിയ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള ഡബിള്‍ ഡക്കര്‍ ട്രെയിനാണ് ഉദയ് എക്‌സ്പ്രസ്. ശനിയാഴ്ചമുതല്‍ രാവിലെ 5.45നാണ് ഉദയ് എക്സ്പ്രസ് കോയമ്ബത്തൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടുക. ഉച്ചയ്ക്ക് 12.40 ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവില്‍നിന്ന് 2.15-ന് തിരിച്ച്‌ […]

കടലുണ്ടിയില്‍ മരം വീണ്​ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്​: കടലുണ്ടിക്കടുത്ത്​ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. രാവിലെ 6.15ഒാടെയാണ്​ കോഴിക്കോട്​ ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്. ഇതേ തുടര്‍ന്ന്​ കോഴിക്കോട്​ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുകയാണ്​. കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ കടത്തിവിടുന്നു. ലൈന്‍ ശരിയാവാന്‍ സമയമെടുക്കുമെന്നാണ്​ സൂചന. ഇലക്​ട്രിക്​ ലൈനിനും കേടുപാടുപ്പറ്റിയിട്ടുണ്ട്​. ട്രെയിന്‍ ഗതാഗതം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്​.

ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ കുടുക്കാന്‍ റെയില്‍വെ

ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി റെയില്‍വെ. ടിക്കറ്റ് മറിച്ചുനല്‍കല്‍, ടിക്കറ്റില്ലാതെ യാത്രചെയ്യല്‍, വ്യാജ ടിക്കറ്റ് ഉപയോഗിക്കല്‍, പാസുകളും സൗജന്യയാത്രകളും ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവയ്‌ക്കെതിരെ പരിശോധന കര്‍ശനമാക്കി. ജൂണ്‍ എട്ടു മുതല്‍ 22വരെ പരിശോധന വ്യാപകമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റെയില്‍വേയുടെ എല്ലാ സോണുകള്‍ക്കും ഇതുസംബന്ധിച്ച്‌ നിര്‍ദേശമെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം അമിത ലഗേജുമായി യാത്ര ചെയ്യുന്നവര്‍ക്ക് അധികനിരക്കും പിഴയും ഏര്‍പ്പെടുത്തിയതിനുപിന്നാലെയാണ് ഈ തീരുമാനം. അനുവദിച്ചതിലും അധികഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം. നിയമപ്രകാരം ഫസ്റ്റ് ക്ലാസ്സ് […]

ഇനിമുതല്‍ ഇ-ടിക്കറ്റ്​ വെയ്​റ്റിങ്​ ലിസ്​റ്റ്​ ആണെങ്കിലും ട്രെയിനില്‍ കയറാം

ന്യൂഡല്‍ഹി: ഇ-ടിക്കറ്റുള്ള വെയ്​റ്റിങ്​ ലിസ്​റ്റ്​ യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കു​കയും ചെയ്യാമെന്ന്​ സുപ്രീംകോടതി. നേരത്തെ റെയില്‍വേ സ്​റ്റഷനുകളിലെത്തി നേരിട്ട്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവര്‍ക്ക്​ മാത്രമായിരുന്നു ഇൗ സൗകര്യം അനുവദിച്ചിരുന്നത്​. ഇത്​ വിവേചനമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്​. നേരിട്ട്​ ടിക്കറ്റ്​​ എടുക്കുന്നവ​രെ അപേക്ഷിച്ച്‌​ വെയ്​റ്റിങ്​ ലിസ്​റ്റിലുള്ള ഇ ടിക്കറ്റ്​ യാത്രക്കാരോടുള്ള റെയില്‍വേയുടെ വിവേചനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയാണ്​ ആദ്യം ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നത്​. 2014ലായിരുന്നു ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ്​. ഇതിനെതിരെ റെയില്‍വേ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റെയില്‍വേയുടെ അപ്പീല്‍ […]

വൈകിയോട്ടം പരിഹരിക്കാന്‍ പുതിയ സംവിധാനവുമായി റെയില്‍വേ

കൊച്ചി: തീവണ്ടികളുടെ വൈകിയോട്ടം പരിഹരിക്കാന്‍ റെയില്‍വേ പുതിയ സംവിധാനം കൊണ്ടുവരുന്നു. യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം-2 (ഇ.ടി.സി.എസ്.-2) ആണ് ഇന്ത്യന്‍ റെയില്‍വേ ഇതിനായി കൊണ്ടുവരുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സമയകൃത്യത പാലിക്കാനുമാണ് ഇ.ടി.സി.എസ്.-2 റെയില്‍വേ അവതരിപ്പിക്കുന്നത്. സിഗ്നലിങ് സംവിധാനത്തിലെ പോരായ്മയും ട്രാക്കിലെ അറ്റകുറ്റപ്പണികളും തീവണ്ടികള്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിയാതെ വരുന്നതായി അധികൃതര്‍ പറയുന്നു. ഒരേ ദിശയിലേക്ക് ഏതാണ്ട് അടുത്തടുത്ത സമയത്ത് പുറപ്പെടുന്ന രണ്ട് തീവണ്ടിയുണ്ടെങ്കില്‍ പുതിയ രീതിയുടെ സഹായത്തോടെ ഇവ രണ്ടിനും ഒരേസിഗ്നല്‍ ഉപയോഗിക്കാം. സിഗ്നലുകള്‍ക്കായി കാത്തുകിടക്കേണ്ടതില്ല. […]

ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടികള്‍ക്ക് നിയന്ത്രണം

കൊച്ചി: പുതുക്കാട്, ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാളത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല. എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച്‌ യാത്ര അവസാനിപ്പിക്കുകയും ചെയ്യുക. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും രണ്ടു ദിവസവും നിയന്ത്രണമുണ്ട്.  റദ്ദാക്കിയ തീവണ്ടികള്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (56371), […]

രാജധാനി എക്സ്‌പ്രസിന് തീപിടിച്ചു; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി-വിശാഖപട്ടണം രാജധാനി എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വച്ചാണ് സംഭവമുണ്ടായത്. നാല് കോച്ചുകളിലാണ് തീപടര്‍ന്നത്. ബി6 കോച്ചിനാണ് തീപിടിച്ചത്. പിന്നീട് അത് ബി 7നിലേക്കും പടരുകയായിരുന്നു.   യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇലക്‌ട്രിക് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.