ഇനിമുതല്‍ ഇ-ടിക്കറ്റ്​ വെയ്​റ്റിങ്​ ലിസ്​റ്റ്​ ആണെങ്കിലും ട്രെയിനില്‍ കയറാം

ന്യൂഡല്‍ഹി: ഇ-ടിക്കറ്റുള്ള വെയ്​റ്റിങ്​ ലിസ്​റ്റ്​ യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കു​കയും ചെയ്യാമെന്ന്​ സുപ്രീംകോടതി. നേരത്തെ റെയില്‍വേ സ്​റ്റഷനുകളിലെത്തി നേരിട്ട്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവര്‍ക്ക്​ മാത്രമായിരുന്നു ഇൗ സൗകര്യം അനുവദിച്ചിരുന്നത്​. ഇത്​ വിവേചനമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്​.

നേരിട്ട്​ ടിക്കറ്റ്​​ എടുക്കുന്നവ​രെ അപേക്ഷിച്ച്‌​ വെയ്​റ്റിങ്​ ലിസ്​റ്റിലുള്ള ഇ ടിക്കറ്റ്​ യാത്രക്കാരോടുള്ള റെയില്‍വേയുടെ വിവേചനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയാണ്​ ആദ്യം ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നത്​. 2014ലായിരുന്നു ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ്​. ഇതിനെതിരെ റെയില്‍വേ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റെയില്‍വേയുടെ അപ്പീല്‍ തള്ളിയാണ്​​ ഇപ്പോള്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായിരിക്കുന്നത്​.

പുതിയ നിബന്ധനപ്രകാരം റെയില്‍വേ യാത്രയുടെ ഫൈനല്‍ ചാര്‍ട്ട്​ പുറത്തിറക്കു​മ്പോള്‍ വെയിറ്റിങ്​ ലിസ്​റ്റിലുള്ളവരുടെ ഇ ടിക്കറ്റുകള്‍ റദ്ദാവില്ല. അവര്‍ക്ക്​ സ്​റ്റേഷനിലെത്തി ട്രെയിനില്‍ ബെര്‍ത്തുകളില്‍ ഒഴിവുണ്ടെങ്കില്‍ യാത്ര തുടരനാവും. സുപ്രീംകോടതി അപ്പീല്‍ പരിഗണിച്ചപ്പോള്‍ റെയില്‍വേക്ക്​ വേണ്ടി അഭിഭാഷകരൊന്നും ഹാജരായിരുന്നില്ല. കേസ്​ രണ്ട്​ തവണ മാറ്റിവെച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. തുടര്‍ന്നാണ്​ റെയില്‍വേയുടെ ഹരജി തള്ളിയത്​.

prp

Related posts

Leave a Reply

*