ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടികള്‍ക്ക് നിയന്ത്രണം

കൊച്ചി: പുതുക്കാട്, ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാളത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല.

എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച്‌ യാത്ര അവസാനിപ്പിക്കുകയും ചെയ്യുക. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും രണ്ടു ദിവസവും നിയന്ത്രണമുണ്ട്.

 റദ്ദാക്കിയ തീവണ്ടികള്‍

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (56371), എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍ (56363), എറണാകുളം കായംകുളം പാസഞ്ചര്‍ (56381), കായംകുളം എറണാകുളം പാസഞ്ചര്‍ (56382), ആലപ്പുഴ കായംകുളം (56377), കായംകുളം എറണാകുളം (56380) എന്നീ തീവണ്ടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല.

prp

Related posts

Leave a Reply

*