ചെങ്ങന്നൂരില്‍ കോടിയേരി ബിജെപിയുടെ പിആര്‍ഒ ആണെന്ന് രമേശ് ചെന്നിത്തല

അലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ അവസാനിക്കുമ്പോള്‍ ബിജെപിയുടെ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് നേതാക്കളുടെ പുതിയ പ്രചാരണം.ചെങ്ങന്നൂരിലെ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

നരേന്ദ്രമോദിയെ കുറിച്ച് ഒരു വാക്കു പോലും പിണറായി മിണ്ടിയിട്ടില്ല. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ പരസ്യം പെരുമാറ്റചട്ട ലംഘനമാണന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് ബിജെപിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി കോടിയേരിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ ആരോപണം.

എന്നാല്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് ബി.ജെ.പി വോട്ടുകള്‍ ലക്ഷ്യമിട്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. ബി.ജെ.പി വോട്ടുകള്‍ വേണ്ടെന്ന് പറയാനുള്ള ധൈര്യം ഹസനുണ്ടോയെന്നും കോടിയേരി ചോദിച്ചു.

prp

Related posts

Leave a Reply

*