വാട്സാപ്പില്‍ ഇങ്ങെനെയൊരു സന്ദേശം കിട്ടിയോ..? എങ്കില്‍ നിങ്ങളും പറ്റിക്കപ്പെട്ടു

ജെ​റ്റ് എ​യ​ർ​വേ​സ് അ​വ​രു​ടെ 25-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും ര​ണ്ടു വി​മാ​നടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി നൽകുന്നുവെന്ന് ഇന്നലെ രാവിലെ മുതൽ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമെന്ന് ജെറ്റ് എയർവേയ്‌സ് വ്യക്തമാക്കി.

സന്ദേശത്തിനൊപ്പം ടിക്കറ്റ് ലഭിക്കാൻ സന്ദർശിക്കാനുള്ള ഒരു വെബ്സൈറ്റ് അഡ്രസ്സും നൽകിയിരുന്നു.വാട്സ്ആപ് സന്ദേശത്തിലുള്ള www.jetairways.com/ tickets എ​ന്ന ലിങ്കിൽ ക്ലി​ക്ക് ചെ​യ്താ​ൽ കമ്പനി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​നു പ​ക​രം മ​റ്റൊ​രു സൈ​റ്റി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്.

Image result for jet airways free ticket latest news

ഈ സന്ദേശം മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായതോടെയാണ് വിശദീകരണവുമായി ജെറ്റ് എയർവേയ്‌സ് തന്നെ രംഗത്തെത്തിയത്. തങ്ങൾ ഇ​ത്ത​ര​ത്തി​ൽ ഒ​രു ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെന്നു ആവർത്തിച്ച ക​മ്പ​നി എ​ന്തെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ അ​ത് ക​മ്പ​നി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യോ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നും ജെ​റ്റ് എ​യ​ർ​വേ​സ് പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*