കണ്ണന്താനത്തെ തെറിവിളിച്ചവര്‍ കുടുങ്ങും; വ്യാജസെല്‍ഫിക്കെതിരെ പരാതി നല്‍കി

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്‍റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കവെ എടുത്ത ഒരു ചിത്രം ഉപയോഗിച്ച്‌ അത് സെല്‍ഫിയാണെന്നു വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തവര്‍ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നല്‍കി.

വീരമൃത്യു വരിച്ച ജവാന്‍റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്‍റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്‍പറഞ്ഞ ചിത്രം. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ ഞാന്‍ രാജ്യത്തെ പ്രതിനിധികരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത് .

 രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ ഒരു ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ തന്നെ കുറിച്ച്‌ വ്യാജ വാര്‍ത്ത സൃഷ്ടിച്ച്‌ പ്രചാരണം നടത്തിയത് അധാര്‍മ്മികവും നിയമവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ അത് നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളെടുക്കണമെന്നും കണ്ണന്താനം പരാതിയില്‍ ആവശ്യപ്പെടുന്നു.

തന്‍റെ അഭിഭാഷകന്‍ അഡ്വ. ഡാനി ജെ പോള്‍ ഡിജിപിയെ നേരില്‍ കാണുകയും തുടര്‍ നടപടികളെ കുറിച്ച്‌ ഡിജിപിയോടും പോലീസ് ലീഗല്‍ – സൈബര്‍ സംഘത്തോടും കൂടിയാലോചിക്കുകയും ചെയ്തിട്ടുണ്ട്. ഐ ടി ആക്‌ട് പ്രകാരം കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ അത് ചെയ്തവര്‍ക്കെതിരെ ഉചിതമായ നിയമ നടപടികളെടുക്കാമെന്നു ഡി.ജി.പി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കണ്ണന്താനം അറിയിച്ചു..

prp

Related posts

Leave a Reply

*