വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച്‌ നിര്‍മ്മല സീതാരാമന്‍- video

ഡെറാഡൂണ്‍: വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാലില്‍ തൊട്ടു വന്ദിച്ച്‌ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വച്ച്‌ വീരമൃത്യുവരിച്ച ജവാന്‍മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു പ്രതിരോധമന്ത്രിയുടെ ആദരവ്. നിര്‍മല സീതാരാമന്‍ ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ടു വന്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ജവാന്‍മാരുടെ അമ്മമാര്‍ക്ക് ബൊക്ക നല്‍കിയും പൊന്നാടയണിയിച്ചുമാണ് പ്രതിരോധമന്ത്രി ആദരം നല്‍കിയത്. സ്‌റ്റേജിലേക്ക് എത്തിയ ഓരോ അമ്മമാരെയും ആദരിച്ച ശേഷമാണ് പ്രതിരോധ മന്ത്രി അവരുടെ കാലുകള്‍ തൊട്ടു വന്ദിച്ചത്. “കഴിഞ്ഞ 60 […]

‘സേഫ് സോണിലിരുന്ന് സോഷ്യല്‍ മീഡിയ വഴി പോര്‍ വിളി മുഴക്കുന്നവര്‍ക്ക് അറിയില്ല അവരുടെ ഉള്ളിലെ തീ’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: അതിര്‍ത്തിയില്‍ നിന്നും അശാന്തിയുടെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്ന പാക് നിലപാട് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് വഴിതെളിക്കുന്നത്. സോഷ്യല്‍ മീഡിയയിലടക്കം പാകിസ്ഥാനെതിരെയുള്ള പോര്‍വിളികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഓരോ യുദ്ധമുഖങ്ങളും നമുക്ക് സമ്മാനിക്കുന്ന നഷ്ടങ്ങള്‍ എന്തെന്നും അതിന്‍റെ ആഘാതം അത്രത്തോളമായിരിക്കുമെന്നും കുറിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ”യുദ്ധം തുടങ്ങിയിട്ടില്ല… ഗാലറിയിലിരുന്ന് കളി കാണുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ട്വിറ്ററില്‍ ആക്രോശിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. ഹാഷ് ടാഗുകളുപയോഗിച്ച്, ആവേശം […]

പാകിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദ്ദം; ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ ഉടന്‍ മോചിപ്പിക്കും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ ഉടന്‍ പാകിസ്ഥാന്‍ കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്. എം. ഖുറേഷി പ്രതികരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകര്‍ന്ന് ഇന്ത്യന്‍ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്. ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡറായ അഭിനന്ദ് പിടിയിലായയുടനെ പൈലറ്റിനെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ […]

ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ സംഭവത്തില്‍ അടക്കം തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍റെ മൂന്ന് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. എന്നാല്‍ തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പോര്‍വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് ബോംബുകള്‍ വര്‍ഷിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകോപനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. […]

ഭീകരര്‍ എന്നല്ല ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ സല്യൂട്ട്; വ്യോമസേനയെ അഭിനന്ദിച്ച് ജൂഡ് ആന്‍റണി

കൊച്ചി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമ സേന പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടിയെ പറ്റിയാണ് ഇപ്പോള്‍ രാജ്യം മുഴുവനും ചര്‍ച്ചയായിരിക്കുന്നത്. സമൂഹ മാധ്യമത്തിലടക്കം ഇന്ത്യന്‍ വ്യോമ സേനയെ അഭിനന്ദിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകളും വന്നിരുന്നു. ഈ അവസരത്തിലാണ് പ്രശസ്ത മലയാള സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിന്‍റെ പോസ്റ്റും വൈറലാകുന്നത്. ഭീകരര്‍ എന്നല്ല ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സല്യൂട്ട് എന്നായിരുന്നു ജൂഡ് തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. […]

രജൗറിയില്‍ പാകിസ്താന്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്; വിമാനത്താവളങ്ങള്‍ അടച്ചു, അതിര്‍ത്തി സംഘര്‍ഷഭരിതം

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാക്ക് കടന്നുകയറ്റമുണ്ടായത്. ഇതിനിടെ രജൗറിയില്‍ ആര്‍മി ക്യാംപിനു സമീപം ബോംബ് വര്‍ഷിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വന്‍കുഴികള്‍ രൂപപ്പെട്ടു, ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു, ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അതേസമയം, ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ […]

‘യുദ്ധം എന്ന് കേൾക്കുമ്പോൾ ദയവു ചെയ്ത് ആർപ്പുവിളിക്കരുത്’; കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന

യുദ്ധം എന്ന് കേൾക്കുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവരോട് കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. യുദ്ധം മുന്നില്‍ കണ്ടു കഴിയുന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ ഞാനും എന്ന തലക്കെട്ടോടെയാണ് പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാശ്മീര്‍: യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്കോർബോർഡ് നോക്കി കൈയ്യടിക്കാനും ജയ് വിളിക്കാനും […]

‘ഹൗ ഈസ് ദ് ജോഷ്’; വ്യോമസേനയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

കൊച്ചി: പാകിസ്താനെതിരായ ഇന്ത്യയുടെ കനത്ത തിരിച്ചടിയില്‍ രാജ്യമൊട്ടാകെ വ്യോമസേനയെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ കടമെടുത്ത് ലെഫ്.കേണലും നടനുമായ മോഹന്‍ലാല്‍. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ ‘ഹൗ ഈസ് ദ് ജോഷ്’ എന്നായിരുന്നു മോഹന്‍ലാല്‍ അനുമോദനം രേഖപ്പെടുത്തിയത്. ജയ് ഹിന്ദ്, ഇന്ത്യ സ്‌ട്രൈക്‌സ് ബാക്ക് തുടങ്ങിയ ഹാഷ് ടാഗുകളും മോഹന്‍ലാല്‍ തന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ബാലാകോട്ട് നടത്തിയ ആക്രമണത്തിന് ശേഷം ട്വിറ്ററില്‍ മോഹന്‍ലാലിനൊപ്പം മറ്റനേകം പേരും ‘ഹൗ ഈസ് ദ […]

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണ്, നമ്മുടെ സൈന്യത്തിന്‍റെ സാമര്‍ത്ഥ്യത്തെ അഭിനന്ദിക്കുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സൈന്യത്തിന്‍റെ ധീരതയെയും സാമര്‍ത്ഥ്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പുതിയ ഇന്ത്യ ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖകടന്ന് പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്‌ഷെ […]

ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണമെന്ന് വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ

തമിഴ്‌നാട്‌: പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണെന്ന് വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ പറഞ്ഞു. സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്‍റെ ഭാര്യ ഗാന്ധിമതിയുടെ പ്രതികരണം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. ”ഞങ്ങളുടെ കുടുംബം അദ്ദേഹത്തിന്‍റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കില്‍ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്‍റെയും ആത്മാവിന് ശാന്തി ലഭിക്കൂ”- ഗാന്ധിമതി പറഞ്ഞു. അച്ഛന്‍റെ യൂണിഫോം അണിഞ്ഞ് ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി […]