രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്, രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം: മേജര്‍ രവി

ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച്‌ സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ രാജ്യത്തെ എല്ലാ പൗരന്‍മാരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മേജര്‍ രവി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരിനെക്കുറിച്ച്‌ നമുക്ക് ഓര്‍മയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മേജര്‍ രവി പ്രതികരിച്ചത്. മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം ”മനുഷ്യത്വമില്ലാത്ത ഭീരുക്കളായ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍റെ എല്ലാ സഹോദരങ്ങള്‍ക്കും സല്യൂട്ട്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ ഒരുമിച്ച്‌ […]

‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി, അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും: കൊല്ലപ്പെട്ട സൈനികന്‍റെ പിതാവ്

ബീഹാര്‍: ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ട മറുപടി നല്‍കണം”- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവറാക്രമണത്തിനിടെ വീരമൃത്യു വരിച്ച ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശി രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവിന്റെ വാക്കുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. […]

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്‍റെ സ്വപ്നം നടക്കില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടും.  ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ 44 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ […]

ചേട്ടന്‍ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്, അഭിമാനിക്കുന്നു’; വസന്തകുമാറിന്‍റെ സഹോദരന്‍

വൈത്തിരി : തന്‍റെ ചേട്ടന്‍ രാജ്യത്തിനുവേണ്ടിയാണ് പോരാടി മരിച്ചത്. അതില്‍ അഭിമാനിക്കുന്നുവെന്നും കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍. വയനാട് ലക്കിടി സ്വദേശിയാണ് മരണപ്പെട്ട സൈനികന്‍ വി വി വസന്തകുമാര്‍. വൈകുന്നേരം അഞ്ച് മണിയോടെയാണ് മരണം സംബന്ധിച്ച്‌ ഔദ്യോദിക സ്ഥിരീകരണം ലഭിച്ചത്. വസന്തകുമാറിന്‍റെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സജീവന്‍. 18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് വീര്യമൃത്യു വരിക്കുന്നത്. ബറ്റാലിയന്‍ മാറ്റം ലഭിച്ചതിനെ തുടര്‍ന്ന്. അഞ്ച് […]

പുല്‍വാമ ഭീകരാക്രമണം; ചാവേര്‍ മുന്നൊരുക്കങ്ങള്‍ ഇന്‍റലിജന്‍സ് അറിഞ്ഞില്ല, വന്‍ സുരക്ഷാവീഴ്ചയെന്ന് ഗവര്‍ണര്‍

കശ്മീര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ സുരക്ഷാവീഴ്ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്‍റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. വൈകീട്ട് 3.25 നാണ് ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ അവന്തിപ്പൊരയില്‍ ജമ്മുകശ്മീരിന്‍റെ ചരിത്രത്തില്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്‌ഫോടക വസ്തുവുമായി വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച […]

പുല്‍വാമ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ക്ക് വീരമൃത്യു; 1980ന് ശേഷം കശ്മീരില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ മലയാളിയും കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് മരിച്ചത്. സിആര്‍പിഎഫിന്‍റെ എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലെ […]