വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. ഒമ്പത് മണിക്ക് വസന്തകുമാറിനയെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു. വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി നല്‍കാനായിരുന്നു തീരുമാനം. […]
Tag: pulvama terror attack
വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ പച്ചകുത്തി യുവാവ്
കൊല്‍ക്കത്ത: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പച്ചകുത്തി അഭിഷേക് ഗൗതം എന്ന മുപ്പത് വയസുകാരന്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പൊരുതി മരിച്ച ജവാന്മാരോടുള്ള ആദര സൂചകമായാണ് അഭിഷേക് ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനിടെ വീരമൃത്യു വരിച്ച 559 ജവാന്മാരുടെ അടക്കം 591 ടാറ്റൂകളാണ് അഭിഷേകിന്‍റെ ശരീരത്തിലുള്ളത്. ഇതിനു പുറമേ, മഹാത്മ ഗാന്ധി, ഭഗത് സി൦ഗ് എന്നിവരുടെയും പേരുകളും അഭിഷേക് പച്ചകുത്തിയിട്ടുണ്ട്. എട്ട് ദിവസം കൊണ്ടാണ് ടാറ്റൂ കുത്തല്‍ പൂര്‍ത്തിയാക്കിയതെന്ന് അഭിഷേക് പറയുന്നു. ഓരോ ദിവസവും […]
വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ കുടീരത്തില്‍ ആദരവര്‍പ്പിച്ച് മമ്മൂട്ടി
വയനാട്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്‍റെ വസതിയില്‍ മമ്മൂട്ടി എത്തി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്‍റെ വീട്ടിലെത്തിയത്. വസന്തകുമാറിന്‍റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം ഇവര്‍ക്കൊപ്പം ചിലവഴിച്ചു. പിന്നീട് വസന്തകുമാറിന്‍റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്. നടന്‍ അബു സലിം, ബിജോ അലക്‌സാണ്ടര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് സ്‌പെഷല്‍ ബ്രാഞ്ച് […]
പുല്‍വാമ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല, അടിച്ചാല്‍ തിരിച്ചടിക്കും: ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്‍റെ മണ്ണില്‍നിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സര്‍ക്കാരിന്‍റെ താല്‍പ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാല്‍ പാകിസ്ഥാന്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ […]
വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
തിരുവനന്തപുരം: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വസന്തകുമാറിന്‍റെ ഭാര്യ ഷീബയുടെ താല്‍കാലിക ജോലി സ്ഥിരപ്പെടുത്താനും വീട് നിര്‍മ്മിച്ചുനല്‍കാനും തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി എ […]
പുല്‍വാമയില്‍ രണ്ട് ഭീകരരെ ദൗത്യസേന വധിച്ചു
കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ നാല് സൈനികർക്ക് ജീവന്‍ നഷ്ടമായി. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പുല്‍വാമ ചാവേറാക്രമണത്തിന് ബോംബുകള്‍ നിർമ്മിച്ച കംറാന്‍ ഖാസിയാണെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം നാല്പതോളം ജവാന്‍മ്മാർക്ക് ജീവന്‍ നഷ്ടപ്പെട്ട ചാവേറാക്രമണം നടന്ന ജമ്മു കശ്മീരിലെ പുല്‍വാമ മേഖലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചാവേറാക്രമണം നടന്ന പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരെയാണ് ഏറ്റമുട്ടല്‍ നടന്നത്. […]
പുല്‍വാമ ഭീകരാക്രമണം; ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ഉറി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ഉറി, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അര്‍എസ് വിപിയുടെ സ്ഥാപകന്‍ റോണി സ്ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്കാണ് പണം നല്‍കുക. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 200കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് നിരവധി സിനിമാ പ്രവര്‍ത്തകര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. അമിതാഭ് ബച്ചന്‍, ആമിര്‍ […]
ആ വലിയ ശബ്ദത്തോടെ എല്ലാം അവസാനിച്ചിരുന്നു: വീരമൃത്യു വരിച്ച ജവാന്‍ പ്രദീപ് സിങ് യാദവിന്‍റെ ഭാര്യയുടെ വാക്കുകള്‍
കാണ്‍പൂര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ പ്രദീപ് സിങ് യാദവിന്‍റെ ഭാര്യ നീരജ് ദേവിയുടെ ആ കറുത്ത ദിനത്തില്‍ നടന്ന കാര്യങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓര്‍ക്കുകയാണ് ‘അദ്ദേഹത്തോട് സംസാരിക്കുന്ന വേളയില്‍ വലിയൊരു ശബ്ദം ഞാന്‍ കേട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ മറുവശത്ത് നിശബ്ദത മാത്രമായിരുന്നു. പിന്നെ ഒന്നും കേട്ടില്ല. കോള്‍ കട്ടായി. എന്തോ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് എനിക്ക് തോന്നി. പിന്നീട് നിരവധി തവണ ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചു. […]
പുല്‍വാമ ആക്രമണം നേരില്‍ കണ്ട ജവാന്‍റെ വാക്കുകള്‍
കാശ്മീര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണം നേരില്‍ കണ്ട സി.ആര്‍.പി.എഫില്‍ 43 മത് ബറ്റാലിയനിലെ ജോദുറാം ദാസ് (28) എന്ന ജവാന്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് . അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെ… ‘ജമ്മുവിലെ ക്യാമ്പില്‍ നിന്ന് ശ്രീനഗറിലേക്ക് ഞങ്ങളുടെ വാഹനവ്യൂഹം വെളുപ്പിന് 3ന് തിരിച്ചു. വാഹനങ്ങള്‍ വരിവരിയായി നീങ്ങുകയായിരുന്നു. 12 മണിക്കൂറോളം എവിടെയും നിര്‍ത്താതെ വാഹനം നീങ്ങി. അതിഭയങ്കരമായ മഞ്ഞുവീഴ്ചയും അതുപ്പുമുണ്ടായിരുന്നു. മഞ്ഞ് വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ക്യാമ്പില്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു. അതിനാലാണ് കയറാതിരുന്നത്. ഞങ്ങള്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. മൂന്ന് […]
പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ഇന്ത്യ; സര്‍വകക്ഷി യോഗം ഇന്ന്
ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തിലാണ് സര്‍വകക്ഷി യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം. പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. എന്‍.ഡി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇത് രണ്ടാം തവണയാണ് സര്‍വകക്ഷി യോഗം വിളിക്കുന്നത്. 2016 സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കല്‍ […]










