പുല്‍വാമ ആക്രമണം നേരില്‍ കണ്ട ജവാന്‍റെ വാക്കുകള്‍

കാശ്മീര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണം നേരില്‍ കണ്ട സി.ആര്‍.പി.എഫില്‍ 43 മത് ബറ്റാലിയനിലെ ജോദുറാം ദാസ് (28) എന്ന ജവാന്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് . അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെ…

‘ജമ്മുവിലെ ക്യാമ്പില്‍ നിന്ന് ശ്രീനഗറിലേക്ക് ഞങ്ങളുടെ വാഹനവ്യൂഹം വെളുപ്പിന് 3ന് തിരിച്ചു. വാഹനങ്ങള്‍ വരിവരിയായി നീങ്ങുകയായിരുന്നു. 12 മണിക്കൂറോളം എവിടെയും നിര്‍ത്താതെ വാഹനം നീങ്ങി. അതിഭയങ്കരമായ മഞ്ഞുവീഴ്ചയും അതുപ്പുമുണ്ടായിരുന്നു. മഞ്ഞ് വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ക്യാമ്പില്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു. അതിനാലാണ് കയറാതിരുന്നത്.

ഞങ്ങള്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. മൂന്ന് മണിയോടെ കസിഗഞ്ച് എന്ന സ്ഥലത്തെ ക്യാമ്പില്‍ നിര്‍ത്തി. ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയതാണ്. പക്ഷേ അവിടെയും സ്ഥലക്കുറവിന്‍റെ പ്രശ്നം ഉണ്ടായിരുന്നു. മറ്റു ബറ്റാലിയനുകളിലുള്ളവര്‍ അവിടെ നിറഞ്ഞുകഴിഞ്ഞിരുന്നു.

ഞങ്ങള്‍ വിശന്ന വയറുമായി വീണ്ടും മുന്നോട്ടുനീങ്ങി. 5 മണിക്ക് പുല്‍വാമയിലെത്തി. പുല്‍വാമ പിന്നിട്ടതിന് തൊട്ടുപിന്നാലെ ഞങ്ങള്‍ക്ക് മുന്നാലെയുള്ള ഒരു ബസ് കൊടുംശബ്ദത്തോടെ പൊട്ടിച്ചിതറി. ജവാന്മാരുടെ ശരീരഭാഗങ്ങള്‍ ആകാശത്തേക്ക് തെറിക്കുന്നത് കണ്ടു.

എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ മനസിലാക്കുന്നതിന് മുമ്പ് ആക്രമണത്തില്‍ തകര്‍ന്ന ബസിന്‍റെ മള്‍ഗാഡ് ഞങ്ങളുടെ ബസിന്‍റെ മുന്‍വശത്തെ ഗ്ലാസില്‍ വന്നിടിച്ചു. ഗ്ലാസുകള്‍ തകര്‍ന്നു. അതൊരു ഐ.ഇ.ഡി ആക്രമണമാണെന്ന് പെട്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. ഇരുമ്പ് പോലും ഛിന്നഭിന്നമാകുന്നത് ഐ.ഇ.ഡി ആക്രമണത്തില്‍ സംഭവിക്കുന്നതാണ്.

ആക്രമണത്തില്‍ തകര്‍ന്ന ബസിന്‍റെ സ്ഥാനത്ത് അതിന്‍റെ എന്‍ജിന്‍ മാത്രമേ കാണാനുണ്ടായിരുന്നുള്ളു. മറ്റു ഭാഗങ്ങള്‍ 50, 60 അടി ദൂരേക്ക് തെറിച്ച്‌ പോയി. മാവോയിസ്റ്റ് മേഖലകളില്‍ മാത്രമാണ് ഇത്തരം ഐ.ഇ.ഡി സ്ഫോടനങ്ങള്‍ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ. ജമ്മുകാശ്മീരില്‍ ഇതാദ്യമായിരുന്നു.’

prp

Related posts

Leave a Reply

*