വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കും.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വസന്തകുമാറിന്‍റെ ഭാര്യ ഷീബയുടെ താല്‍കാലിക ജോലി സ്ഥിരപ്പെടുത്താനും വീട് നിര്‍മ്മിച്ചുനല്‍കാനും തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി എ കെ ബാലന്‍ കുടുംബാഗങ്ങളെ അറിയിച്ചിരുന്നു .

prp

Related posts

Leave a Reply

*