ഇസ്ലാമാബാദ്: ഇന്ത്യയുടെ വെല്ലുവിളി നേരിടുമെന്നും വേണ്ട സമയത്ത് തിരിച്ചടി നല്‍കുമെന്നും പാകിസ്ഥാന്‍. പാകിസ്ഥാനെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്ന് വിദേശകാര്യമന്ത്രിമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ‘ഇന്ത്യ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാകിസ്താന്‍ പറഞ്ഞിരുന്നു. ഇന്ന് അവര്‍ അത് ചെയ്തിരിക്കുന്നു’- ഖുറേഷി പറഞ്ഞു. ഇതിന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കും. സ്വയം പ്രതിരോധത്തിനു പാകിസ്താന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു. ഇതിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സ്ഥിതിഗതികള്‍ […]
Tag: pulvama terror attack
പാക് സുന്ദരികളുടെ വലയില്‍ കുടുങ്ങരുത്; സൈനികര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഉന്നത ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് സുപ്രധാന നിര്‍ദേശം നല്‍കി സൈനിക മേധാവികള്‍. ഇന്ത്യയുടെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ പാക് സുന്ദരികള്‍ വിരിക്കുന്ന വലയില്‍ കുടുങ്ങരുതെന്ന സന്ദേശമാണ് സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനീക രഹസ്യങ്ങളും ചോര്‍ത്താന്‍ പാകിസ്താന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍, ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണിത്. ഇന്ത്യന്‍ വനിതകളുടെ പേരും […]
ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ വെടിവെപ്പ്
ശ്രീനഗര്‍: പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നതായാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്ത്യ-പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാനുള്ളിലെ മൂന്ന് കേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരിക്കുന്നത്.
പുല്‍വാമയ്ക്ക് ശക്തമായ തിരിച്ചടിയുമായി ഇന്ത്യ; പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങള്‍ വ്യോമസേന പൂര്‍ണമായും തകര്‍ത്തു
ന്യൂഡല്‍ഹി: പുല്‍വാമയ്ക്ക് തിരിച്ചടിയുമായി പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ച് ഇന്ത്യ. ഇന്ന് പൂലർച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ക്യാംപുകളിൽ വര്‍ഷിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വ്യോമസേന വൃത്തങ്ങൾ എഎൻഐ ന്യൂസ് ഏജൻസിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്. ഇന്ത്യൻ സമയം 3.30 ന് ഇന്ത്യൻ സൈന്യം പാക് അധീന കാശ്മീരിലെ ചില […]
‘ഒരവസരം കൂടി തരൂ..’ മോദിക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ ഒരവസരം തരണമെന്ന അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാമെന്നും തന്റേത് വെറും വാക്കല്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പഠാന്‍റെ മകനാണെങ്കില്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇന്നലെ നരേന്ദ്രമോദി രാജസ്ഥാനില്‍ നടന്ന റാലിക്കിടെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. പാകിസ്താന്‍ പ്രധാനമന്ത്രിയായി […]
ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണം: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നരേന്ദ്ര മോദി രംഗത്ത്. പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പുതിയ നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുല്‍വാമ ആക്രമണമെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരികള്‍ക്കെതിരായ പോരാട്ടം എന്ന സമൂഹമാധ്യമങ്ങളിലെ വാദത്തെ പ്രധാനമന്ത്രി തള്ളി. കശ്മീരികള്‍ക്ക് എതിരായ പോരാട്ടം അല്ല […]
ജവാന്‍മാരോടുള്ള ആദരസൂചകമായി സൈനികരുടെ ചിത്രങ്ങള്‍ പതിച്ച സാരി
സൂറത്ത്: പുല്‍വാമയില്‍ ജവാന്മാര്‍ക്ക് നേരെ നടന്ന അപ്രതീക്ഷിത ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ ആണ് ഇന്നും രാജ്യം. രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെട്ട ധീരയോദ്ധാക്കളുടെ ഓര്‍മയിലാണ് ജനങ്ങള്‍. പലരും ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തു കൊണ്ടുള്ള സാരികള്‍ നിര്‍മിച്ച് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് ഒരു തുണി മില്‍. ഗുജറാത്തിലെ സൂറത്തിലുള്ള അന്നപൂര്‍ണ ഇന്‍റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തുണി മില്ലിലാണ് ജവാന്‍മാരുടെ ചിത്രങ്ങള്‍ പതിപ്പിച്ചുകൊണ്ടുള്ള […]
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ വഴിതിരിച്ചു വിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാക്കിസ്ഥാന്‍റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാക്കിസ്ഥാനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് മൂന്നു നദികള്‍ […]
കണ്ണന്താനത്തെ തെറിവിളിച്ചവര്‍ കുടുങ്ങും; വ്യാജസെല്‍ഫിക്കെതിരെ പരാതി നല്‍കി
തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്‍റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കവെ എടുത്ത ഒരു ചിത്രം ഉപയോഗിച്ച് അത് സെല്‍ഫിയാണെന്നു വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തവര്‍ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നല്‍കി. വീരമൃത്യു വരിച്ച ജവാന്‍റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്‍റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്‍പറഞ്ഞ ചിത്രം. കേന്ദ്ര മന്ത്രിയെന്ന […]
എന്നെ സ്‌നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്, എന്നെക്കാളേറെ സ്‌നേഹിച്ചത് രാജ്യത്തെ; വീരമൃത്യു വരിച്ച മേജര്‍ ഠൗണ്ഡിയാലിന്‍റെ ഭാര്യ
ഡെറാഡൂണ്‍: എന്നെ സ്‌നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്. എന്നെക്കാളേറെ സ്‌നേഹിച്ചത് രാജ്യത്തെയാണ്. വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ഠൗണ്ഡിയാലിന്‍റെ ഭാര്യ നിതിക കൗളിന്‍റെ വാക്കുകളാണിത്. അന്ത്യ ചുംബനം നല്‍കിയും സല്യൂട്ട് അടിച്ചും ഭര്‍ത്താവിനെ യാത്രയാക്കുന്നതിനിടെ ആ മുഖത്ത് നോക്കി അവസാനമായി നിതിക പറഞ്ഞ വാക്കുകള്‍ രാജ്യം നിറകണ്ണുകളോടെയാണ് കേട്ടത്. എന്നെ സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങളേന്നോട് കള്ളം പറഞ്ഞതാണ് നിങ്ങളെന്നേക്കാളും സ്‌നേഹിച്ചത് രാജ്യത്തെയാണ്. അതില്‍ ഞാന്‍ അസൂയപ്പെടുന്നു. എന്നാല്‍ അതിലെനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ലെന്ന് കണ്ണില്‍നിന്ന് വീഴുന്ന കണ്ണീര്‍ തുള്ളികള്‍ തുടച്ചുമാറ്റി നിതിക […]










