പുല്‍വാമ ഭീകരാക്രമണം; ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ഉറി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഉറി,​ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അര്‍എസ് വിപിയുടെ സ്ഥാപകന്‍ റോണി സ്ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്കാണ് പണം നല്‍കുക.

ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 200കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് നിരവധി സിനിമാ പ്രവര്‍ത്തകര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. അമിതാഭ് ബച്ചന്‍,​ ആമിര്‍ ഖാന്‍,​ ഷാരുഖ് ഖാന്‍,​ സല്‍മാല്‍ ഖാന്‍,​ അക്ഷയ് കുമാര്‍,​ പ്രിയങ്കാ ചോപ്ര,​ ആലിയ ഭട്ട്,​ ശബാന ആസ്മി,​ ജാവേദ് അക്തര്‍,​ തുടങ്ങിയ വരും ജവാന്‍മാരുടെ കുടുംബത്തിന് സഹായം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ജവാന്‍മാര്‍ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ പൗന്‍മാര്‍ക്ക് സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ‘ഭാരത് കേ വീര്‍’ എന്ന പേരില്‍ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇതുവഴി സാധാരണക്കാര്‍ക്കും തങ്ങളാലാവുന്ന സഹായം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്‍റെ ക്ഷേമത്തിനായി നല്‍കാനാവും. ഗവണ്മെന്‍റ് നേരിട്ട് നടത്തുന്ന ഈ വെബ്സൈറ്റു വഴി ഓരോ ജവാന്‍റെയും കുടുംബങ്ങളുടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കാന്‍ കഴിയും.

ഓരോ ജവാന്മാരുടെയും നേരിട്ടുള്ള അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം രൂപ ആകുന്നത് വരെ ഭാരത് കേ വീര്‍ വഴി പണമയയ്ക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഈ വെബ്സൈറ്റു വഴി പൊതുഫണ്ടിലേക്ക് പണം അയക്കാനും സാധിക്കും. സൈനികരുടെ കുടുംബത്തിനെ സഹായിക്കുന്നതിനായി പേ ടിഎം കഴിഞ്ഞ ദിവസം മുതല്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*