ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്‍റെ സ്വപ്നം നടക്കില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടും.  ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ 44 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കും

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്‍റെ ശ്രമം വിജയിക്കില്ല. അക്രമികളെ പിന്തുണയ്ക്ക് മുഖമടച്ച് മറുപടിയെന്നും മോദി പറഞ്ഞു. രാജ്യത്തെ വിഭജിക്കാമെന്ന സ്വപ്‌നം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാറ്റി വെയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം,  പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഭീകരാക്രമണങ്ങള്‍ക്ക് സഹായം ലഭിക്കുന്നത് പാകിസ്താനില്‍ നിന്നാണ്. അതിനാല്‍ പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്നും പാകിസ്താന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി, പ്രതിഷേധം അറിയിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവെച്ചു. പാകിസ്താനുമായുള്ള സൗഹൃദബന്ധം പിന്‍വലിക്കുമെന്നും അക്രമണം നടത്തിയവരും സഹായിച്ചവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

prp

Related posts

Leave a Reply

*