ആര്യയുടെ വിവാഹവാര്‍ത്ത തെറ്റാണെന്നാണ് ഞാന്‍ കരുതിയിരുന്നത്, ആര്യയ്ക്കും സയേഷയ്ക്കും ആശംസകള്‍: അബര്‍നദി

തമിഴ് നടന്‍ ആര്യയും നടി സയേഷയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി അബര്‍നദി. ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും മാര്‍ച്ച്‌ മാസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അബര്‍നദി പറഞ്ഞു. വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം.

ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോയിലെ മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി സെമി ഫൈനല്‍ റൗണ്ടില്‍ പുറത്ത് പോയി. ഷോയില്‍ നിന്ന് പുറത്ത് പോയതിന് ശേഷവും താന്‍ ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു. മത്സരാര്‍ഥികളില്‍ ഏറ്റവും പ്രശസ്തി നേടിയ അബര്‍നദി സിനിമയില്‍ അരങ്ങേറ്റവും കുറിച്ചു.

‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച്‌ ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.

ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. എന്നാല്‍ ആര്‍ക്കും സ്വഭാവം പിടികിട്ടുകയില്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അദ്ദേഹത്തിന്‍റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല.

ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച്‌ ചോദിക്കാറുണ്ട്. സയേഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.’

ആര്യയുടെ സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കില്ല. അദ്ദേഹവുമായി ഇടപഴകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അബര്‍നദി പറഞ്ഞു. അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്‍റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയേഷയ്ക്കും നല്ലത് വരട്ടെ’- അബര്‍നദി പറഞ്ഞു.

prp

Related posts

Leave a Reply

*