സയേഷ ഇനി ആര്യയ്ക്ക് സ്വന്തം- ചിതങ്ങള്‍ കാണാം

കുറച്ച് ദിവസങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകം ഒരു താരവിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന്‍ ശ്രമിച്ച ആര്യയ്ക്ക് അന്ന് ഒരു വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ താരം ഇപ്പോള്‍ തന്‍റെ ജീവിത സഖിയെ സ്വന്തമാക്കിയിരിക്കുകയാണ്. നടി സയേഷ സൈഗാളിനെയാണ് ആര്യ വിവാഹം കഴിച്ചിരിക്കുന്നത്. ആര്യയും സയേഷയും പ്രണയത്തിലാണെന്ന് ഇടക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി പതിനാല് വാലന്‍റൈന്‍സ് ദിനത്തില്‍ തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. […]

ആര്യയുടെ വിവാഹവാര്‍ത്ത തെറ്റാണെന്നാണ് ഞാന്‍ കരുതിയിരുന്നത്, ആര്യയ്ക്കും സയേഷയ്ക്കും ആശംസകള്‍: അബര്‍നദി

തമിഴ് നടന്‍ ആര്യയും നടി സയേഷയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി അബര്‍നദി. ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും മാര്‍ച്ച്‌ മാസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അബര്‍നദി പറഞ്ഞു. വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം. ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോയിലെ മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി സെമി ഫൈനല്‍ റൗണ്ടില്‍ പുറത്ത് പോയി. ഷോയില്‍ […]

പ്രണയ ദിനത്തിൽ വിവാഹ വാർത്ത പങ്കുവെച്ച് ആര്യയും സയേഷയും

ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോ വന്‍ വിവാദമായിരുന്നു. എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രഖ്യാപനത്തില്‍ നിന്ന് ആര്യ പിന്‍മാറിയിരുന്നു. താന്‍ ഒരാളെ തെരഞ്ഞെടുത്താന്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നായിരുന്നു ആര്യയുടെ മറുപടി. എന്നാല്‍ തൊട്ടുപിന്നാലെ ആര്യയും നടി സയേഷയും വിവാഹിതരാകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. സംഭവവും വിവാദമായതോടെ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്യ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ തന്‍റെ വിവാഹ വാര്‍ത്ത അറിയിച്ച്‌ ആര്യ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. […]

‘എങ്ക വീട്ട് മാപ്പിളൈ’ ഷോ വെറും തട്ടിപ്പ്; ആര്യ വിവാഹം കഴിക്കുന്നത് തെന്നിന്ത്യന്‍ നായികയെ

വധുവിനെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ കൊളുത്തി വച്ച വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടേയുള്ളൂ. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പേരായിരുന്നു. എന്നാല്‍ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതും വാര്‍ത്തയായി. ഷോ അവസാനിച്ച അന്ന് മുതല്‍ ആര്യയുടെ വിവാഹ […]

ബിഗ്‌ബോസ് വിജയിയെ പ്രഖ്യാപിച്ച ആര്യയ്ക്ക് സൈബര്‍ പൊങ്കാല

ബിഗ് ബോസില്‍ ആര് വിജയിയാകുമെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നടിച്ചതിന് പേരില്‍ തന്‍റെ നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന പരാതിയുമായി നടിയും അവതാരകയുമായ ആര്യ. തന്നോട് അഭിപ്രായം ചോദിച്ചതിനാലാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്‍റെ നേര്‍ക്ക് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു. എന്നാല്‍ ആര്യക്ക് പേളി മാണിയോട് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്‍റുകളും. സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ […]

തമിഴ് നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ചെന്നൈ: തമിഴ് നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെയാണ് തിരുനല്‍വേലിയിലെ ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012 – ല്‍ റിലീസ് ചെയ്ത അവന്‍ ഇവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കോടതിയുടെ നടപടി. ചിത്രത്തില്‍ സിങ്കമ്പട്ടി സമീന്ദാര്‍ തീര്‍ത്ഥപതി രാജയെയും സെരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ട് ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ നല്‍കിയ പരാതിയിലാണ് നടപടി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിളിക്കുമ്പോഴെല്ലാം ഇരുവരും ഹാജരായിരുന്നില്ല. ഇതോടെയാണ് അറസ്റ്റ് […]

എങ്ക വീട്ടു മാപ്പിളൈയില്‍ ആര്യ ആരേയും ചതിച്ചിട്ടില്ലെന്ന്

ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ആര്യ ആരെ വിവാഹം കഴിക്കുമെന്നാണ്. വിവാദ വിവാഹങ്ങൾ ഇതിനു മുൻപും സെലിബ്രിറ്റികളുടെ ഇടയിൽ നടന്നിട്ടുണ്ടെങ്കിലും ഇത്രയോറെ വിമർശനങ്ങൾ മറ്റാർക്കും കേൾക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിത എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയെ കുറിച്ചു ഞെട്ടിക്കുന്ന വിവരം പുറത്തായിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ആര്യയാണ്. എന്നാൽ താരം ആദ്യം തന്നെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നത്രേ. പ്രണയവും വിവാഹവും തന്നെ സംബന്ധിച്ചടത്തോളം കുഴപ്പം പിടിച്ചതാണ്. അയാതിനാൽ തന്നെ ഈ […]

ലോകം കണ്ട ഭൂലോക തേപ്പന്‍; ആര്യയ്ക്കെതിരെയുള്ള ട്രോള്‍ മഴ അവസാനിക്കുന്നില്ല

തമിഴ് നടന്‍ ആര്യയുടെ എങ്കെ വീട്ടു മാപ്പിളെ ഗ്രാന്‍ഡ് ഫിനാലെയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ആര്യുടെ ജീവിതപങ്കാളിയ്ക്കുള്ള മത്സരത്തില്‍ പങ്കെടുത്ത പതിനാറ് പേരില്‍ ആരെയും വേണ്ടെന്ന തീരുമാനത്തില്‍ എത്തിയതോടെ ഇതുവരെ ആര്യയ്ക്കുണ്ടായിരുന്ന എല്ലാ മതിപ്പും പോയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളി നടത്തിയ ആര്യയെ നല്ലൊരു തേപ്പുകാരനായി മാറ്റിയിരിക്കുകയാണ് ട്രോളന്മാര്‍. മത്സരം നടത്തിയാല്‍ ഒരാള്‍ ജയിക്കും. ആ ഒരാളെയെ വിവാഹം കഴിക്കാനും പറ്റുകയുള്ളു. ഇക്കാര്യം അറിയാമായിരുന്നിട്ടും ആര്യ എന്തിനാണ ഈ […]

എങ്കെ വീട്ടു മാപ്പിളൈ ഗ്രാന്‍ഡ് ഫിനാലെ; ആര്യ ചെയ്തത് കൊടും ചതി

തമിഴ് നടന്‍ ആര്യ ആരെ വിവാഹം കഴിക്കുമെന്നറിയാനുള്ള ആകാംഷയായിരുന്നു എല്ലാവര്‍ക്കും. ഒടുവില്‍ കേരളത്തിലെയും തമിഴിലെയും ടെലിവിഷന്‍ പ്രേക്ഷകര്‍ ഒരുപോലെ കാത്തിരുന്ന വിധി വന്നിരിക്കുകയാണ്. എങ്കെ വീട്ടു മാപ്പിളെ പരിപാടിയിലൂടെയും ആര്യയ്ക്ക് തന്റെ വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെയായിരുന്നു എങ്കെ വീട്ടു മാപ്പിളൈയുടെ ഗ്രാന്‍ഡ് ഫിനാലെ. പതിനാറ് പേരുമായി ആരംഭിച്ച പരിപാടിയില്‍ അവസാനം വരെയുണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. മൂവരും വിവാഹത്തിന് തയ്യാറെടുത്തായിരുന്നെങ്കിലും അതില്‍ ആരെയും കെട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ മറുപടി. ഇതോടെ വീണ്ടും പരിപാടി ചര്‍ച്ചയായിരിക്കുകയായിരുന്നു. എങ്കെ വീട്ടു […]

ആര്യയുടെ ജീവിതപങ്കാളിയാര്? ‘എങ്ക വീട്ടു മാപ്പിളൈ’ അവസാനഘട്ടത്തിലേക്ക്

ചെന്നൈ: തെന്നിന്ത്യന്‍ താരം ആര്യയുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ ‘എങ്ക വീട്ടു മാപ്പിളൈ’ അവസാനഘട്ടത്തിലേക്ക്. മത്സരത്തില്‍ വിജയസാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന കുംഭകോണം സ്വദേശിനി അബര്‍നദി പരിപാടിയില്‍ നിന്ന് പുറത്തായി. മൂന്ന് പേരാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്നത്. സൂസന്ന, അഗത, മലയാളിയായ സീതാലക്ഷ്മി എന്നിവരിലൊരാളാകും ആര്യയുടെ ജീവിതപങ്കാളി. മത്സരാര്‍ഥികളില്‍ ഏറ്റവും പിന്തുണ അബര്‍നദിക്കായിരുന്നു. അബര്‍നദിയുടെ കുംഭകോണത്തെ വീട്ടില്‍ ആര്യ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെങ്ങും അബര്‍നദിക്ക് വലിയ ആരാധകരുണ്ട്. മറുവശത്ത് പരിപാടിക്കെതിരെ വിമര്‍ശനവും ശക്തമാണ്. റിയാലിറ്റി ഷോ പ്രേക്ഷകരുടെ […]