എങ്കെ വീട്ടു മാപ്പിളൈ ഗ്രാന്‍ഡ് ഫിനാലെ; ആര്യ ചെയ്തത് കൊടും ചതി

തമിഴ് നടന്‍ ആര്യ ആരെ വിവാഹം കഴിക്കുമെന്നറിയാനുള്ള ആകാംഷയായിരുന്നു എല്ലാവര്‍ക്കും. ഒടുവില്‍ കേരളത്തിലെയും തമിഴിലെയും ടെലിവിഷന്‍ പ്രേക്ഷകര്‍ ഒരുപോലെ കാത്തിരുന്ന വിധി വന്നിരിക്കുകയാണ്. എങ്കെ വീട്ടു മാപ്പിളെ പരിപാടിയിലൂടെയും ആര്യയ്ക്ക് തന്റെ വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇന്നലെയായിരുന്നു എങ്കെ വീട്ടു മാപ്പിളൈയുടെ ഗ്രാന്‍ഡ് ഫിനാലെ. പതിനാറ് പേരുമായി ആരംഭിച്ച പരിപാടിയില്‍ അവസാനം വരെയുണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. മൂവരും വിവാഹത്തിന് തയ്യാറെടുത്തായിരുന്നെങ്കിലും അതില്‍ ആരെയും കെട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ മറുപടി. ഇതോടെ വീണ്ടും പരിപാടി ചര്‍ച്ചയായിരിക്കുകയായിരുന്നു.

എങ്കെ വീട്ടു മാപ്പിളെ പേരില്‍ തമിഴില്‍ കളേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ ആരെയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്നുള്ള കാര്യം ആര്യ വ്യക്തമാക്കി. ഇപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഇതോടെ അവിടെയുണ്ടായിരുന്ന എല്ലാവരും ഞെട്ടിയിരിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അബര്‍നദിയുടെ മാസ് ഡയലോഗ്.

നമ്മൂടെ ആള് വേറെ ലെവലാണ്. ജീവിതകാലം മുഴുവന്‍ ബ്രഹ്മാചര്യ ആയിരിക്കാനാണോ നിങ്ങളുടെ തീരുമാനം. വേണമെങ്കില്‍ ഞാനും കാത്തിരിക്കാമെന്നുമായിരുന്നു അബര്‍നദി ആര്യയോട് പറഞ്ഞത്. അബര്‍നദിയുടെ വാക്കുകള്‍ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്യയുടെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നവരായിരുന്നു. ആര്യ എടുത്തത് കൃത്യമായ തീരുമാനമാണെന്നും അത് അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നെന്നുമാണ് പലരും പറയുന്നത്. ആര്യയുടെ യഥാര്‍ത്ഥ ജീവിതം ഇനിയാണ് ആരംഭിക്കാന്‍ പോകുന്നതെന്നായിരുന്നു സുഹൃത്തായ കാര്‍ത്തിക് പറഞ്ഞത്.

prp

Related posts

Leave a Reply

*