ലോകം കണ്ട ഭൂലോക തേപ്പന്‍; ആര്യയ്ക്കെതിരെയുള്ള ട്രോള്‍ മഴ അവസാനിക്കുന്നില്ല

തമിഴ് നടന്‍ ആര്യയുടെ എങ്കെ വീട്ടു മാപ്പിളെ ഗ്രാന്‍ഡ് ഫിനാലെയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ആര്യുടെ ജീവിതപങ്കാളിയ്ക്കുള്ള മത്സരത്തില്‍ പങ്കെടുത്ത പതിനാറ് പേരില്‍ ആരെയും വേണ്ടെന്ന തീരുമാനത്തില്‍ എത്തിയതോടെ ഇതുവരെ ആര്യയ്ക്കുണ്ടായിരുന്ന എല്ലാ മതിപ്പും പോയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളി നടത്തിയ ആര്യയെ നല്ലൊരു തേപ്പുകാരനായി മാറ്റിയിരിക്കുകയാണ് ട്രോളന്മാര്‍.

മത്സരം നടത്തിയാല്‍ ഒരാള്‍ ജയിക്കും. ആ ഒരാളെയെ വിവാഹം കഴിക്കാനും പറ്റുകയുള്ളു. ഇക്കാര്യം അറിയാമായിരുന്നിട്ടും ആര്യ എന്തിനാണ ഈ പരിപാടിയ്ക്ക് നിന്നതെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല പതിമൂന്ന് പേരെ പുറത്താക്കിയപ്പോള്‍ തോന്നാത്ത സ്‌നേഹം അവസാനം ഉണ്ടായിരുന്ന മൂന്ന് പേരോട് മാത്രം തോന്നാന്‍ കാരണമെന്താണെന്നും ചോദ്യം ഉയരുകയാണ്.

ഇന്ത്യയില്‍ ഇതുവരെ കാണാത്ത റിയാലിറ്റി ഷോയുമായിട്ടായിരുന്നു ആര്യയുടെ വരവ്. ജീവിതപങ്കാളിയെ കണ്ടെത്താന്‍ വ്യത്യസ്ത തേടിയ ആര്യയ്ക്ക് ആദ്യം വലിയ കൈയടിയായിരുന്നു കിട്ടിയത്. 16 പേരുമായി ആരംഭിച്ച എങ്കെ വീട്ടു മാപ്പിളെ കുറഞ്ഞ ദിവസം കൊണ്ട് കേരളത്തിലും തമിഴ്‌നാട്ടിലും ജനപ്രിയ പരിപാടിയായി മാറി. കടുത്ത മത്സരങ്ങളിലൂടെ പലരും പുറത്തായി പോയെങ്കിലും അവസാനഘട്ട എലിമിനേഷനില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ആര്യ വിവാഹം കഴിക്കുന്നത് ആരെയായിരിക്കും എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അതില്‍ ആരെയും വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന നിലപാടിലേക്ക് താരം എത്തുകയായിരുന്നു.

ഇപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഒരാളെ വിവാഹം കഴിച്ചാല്‍ മറ്റ് രണ്ട് പേരെയും അവരുടെ കുടുംബത്തിനെയും വേദനിപ്പിക്കേണ്ടി വരും. എല്ലാവരും വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് വന്നിരിക്കുന്നത്. അതിനാല്‍ ഒരാളെ സ്വന്തമാക്കി മറ്റ് രണ്ട് പേരെ ഒഴിവാക്കാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. ആര്യയുടെ സുഹൃത്തുക്കള്‍ പലരും ആ തീരുമാനത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ പലരും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്.

 

prp

Related posts

Leave a Reply

*