സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുതെന്ന്​ കേന്ദ്രസര്‍ക്കാര്‍ സമിതി

ന്യൂഡല്‍ഹി: ദേശീയഗാനം സിനിമ തിയേറ്ററില്‍ നിര്‍ബന്ധമാക്കരുതെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ സമിതി സര്‍ക്കാറിന്​​ ശിപാര്‍ശ നല്‍കാനൊരുങ്ങുന്നു. ദേശീയഗാനം പാടുകയോ അവതരിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച്‌ പഠിക്കുന്നതിനായാണ്​ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്​

ദേശീയഗാനം പാടുന്നത്​ സിനിമയുടെ സുഗമമായ കാഴ്​ചയെ ഇല്ലാതാക്കും. അത്​ തിയേറ്ററിനുള്ളില്‍ ആശയക്കുഴപ്പത്തിന്​ കാരണമാവുമെന്നും ഇത്​ ദേശീയഗാനത്തെ അവഹേളിക്കുന്നതിന്​ തുല്യമാണെന്നുമാണ്​ സമിതി വിലയിരുത്തുന്നത്​​. കഴിഞ്ഞ​ വര്‍ഷം ഡിസംബര്‍ 5നാണ്​ 12 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്​. ആറുമാസത്തിനകം റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനാണ്​ സമിതിയോട്​ നിര്‍ദേശിച്ചിരുന്നത്​​.

രാഷ്​ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യു​മ്പോള്‍ ആള്‍ ഇന്ത്യ റേഡിയോ വഴി ദേശീയഗാനാം അവതരിപ്പിക്കാം. ഗവര്‍ണര്‍, ലഫറ്റന്‍റ്​ ഗവര്‍ണര്‍ എന്നിവര്‍ പ​ങ്കെടുക്കുന്ന സംസ്ഥാന പരിപാടികള്‍, ദേശീയ പതാകയേന്തിയുള്ള പരേഡുകള്‍, സ്​കൂള്‍ അസംബ്ലി തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികളിലുമെല്ലാം ദേശീയഗാനം അവതരിപ്പിക്കാമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്​. ബാന്‍ഡ്​ സംഘത്തിന്​ ഡ്രം ഉപയോഗിച്ച്‌​ ദേശീയഗാനം അവതരിപ്പിക്കുന്നതിനും തടസമില്ല.

prp

Related posts

Leave a Reply

*