തിരുവനന്തപുരം: കേരളകൌമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി (68) അന്തരിച്ചു. ഉച്ചയോടെ കേരളകൌമുദി അങ്കണത്തിലെ സ്വവസതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം പിന്നീട്.
പത്രാധിപര്‍ കെ.സുകുമാരന്‍റെ ഇളയമകനാണ് എം.എസ്.രവി. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്.
ശൈലജയാണ് ഭാര്യ. കേരളകൌമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്. കലാകൌമുദി സ്ഥാപകപത്രാധിപര്‍ എം.എസ്.മണി, പരേതരായ എം.എസ്. മധുസൂദനന്‍, എം.എസ്.ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

