സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുതെന്ന്​ കേന്ദ്രസര്‍ക്കാര്‍ സമിതി

ന്യൂഡല്‍ഹി: ദേശീയഗാനം സിനിമ തിയേറ്ററില്‍ നിര്‍ബന്ധമാക്കരുതെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ സമിതി സര്‍ക്കാറിന്​​ ശിപാര്‍ശ നല്‍കാനൊരുങ്ങുന്നു. ദേശീയഗാനം പാടുകയോ അവതരിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച്‌ പഠിക്കുന്നതിനായാണ്​ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്​ ദേശീയഗാനം പാടുന്നത്​ സിനിമയുടെ സുഗമമായ കാഴ്​ചയെ ഇല്ലാതാക്കും. അത്​ തിയേറ്ററിനുള്ളില്‍ ആശയക്കുഴപ്പത്തിന്​ കാരണമാവുമെന്നും ഇത്​ ദേശീയഗാനത്തെ അവഹേളിക്കുന്നതിന്​ തുല്യമാണെന്നുമാണ്​ സമിതി വിലയിരുത്തുന്നത്​​. കഴിഞ്ഞ​ വര്‍ഷം ഡിസംബര്‍ 5നാണ്​ 12 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്​. ആറുമാസത്തിനകം റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനാണ്​ സമിതിയോട്​ നിര്‍ദേശിച്ചിരുന്നത്​​. […]

വന്ദേമാതരം പാടിയ മുസ്ലീം കുടുംബത്തിന് ഊരുവിലക്ക്‌

ആഗ്ര: വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തി. ആസംപുര സ്വദേശിയായ ഗുല്‍ചമന്‍ ഷെര്‍വാണിയും കുടുംബവുമാണ് ഇത്തരത്തില്‍ ഒറ്റപ്പെട്ടത്. കൂടാതെ ഇവരുടെ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായും ആക്ഷേപമുണ്ട്. താന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ദേശീയഗീതമായ വന്ദേമാതരത്തെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അത് പാടിയതിന്‍റെ പേരില്‍ തനിക്കെതിരെയുണ്ടായ നടപടി അമ്പരപ്പിക്കുന്നുവെന്നും ഷെര്‍വാണി പറഞ്ഞു. തന്‍റെ സമുദായത്തിലെ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതെന്നും കുട്ടികള്‍ക്ക് മറ്റു സ്കൂളുകളില്‍ അഡ്മിഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നതായും ഷെര്‍വാണി പറയുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ […]

ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഭീഷണി. സംസ്ഥാനത്തെ എസ് സി/എസ്ടി, ഒബിസി ഹോസ്റ്റലുകളില്‍ രാവിലെയും വൈകിട്ടും ദേശീയ ഗാനം ആലപിക്കണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഉത്തരവ്. ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ സാമൂഹിക നീതി വകുപ്പിന് കീഴില്‍ വരുന്ന എല്ലാ ഹോസ്റ്റലുകള്‍ക്കുമാണ് കോര്‍പ്പറേഷന്‍റെ ഭീഷണി. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും  ദേശീയ ഗാനം പ്ലേ ചെയ്യാനാണ് നിര്‍ദേശം. തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ദേശീയ ഗാനം ആലപിക്കുന്നത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ് എന്നാണ് സംഭവത്തോട് സാമൂഹിക നീതി […]