സയേഷ ഇനി ആര്യയ്ക്ക് സ്വന്തം- ചിതങ്ങള്‍ കാണാം

കുറച്ച് ദിവസങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകം ഒരു താരവിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന്‍ ശ്രമിച്ച ആര്യയ്ക്ക് അന്ന് ഒരു വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ താരം ഇപ്പോള്‍ തന്‍റെ ജീവിത സഖിയെ സ്വന്തമാക്കിയിരിക്കുകയാണ്. നടി സയേഷ സൈഗാളിനെയാണ് ആര്യ വിവാഹം കഴിച്ചിരിക്കുന്നത്. ആര്യയും സയേഷയും പ്രണയത്തിലാണെന്ന് ഇടക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി പതിനാല് വാലന്‍റൈന്‍സ് ദിനത്തില്‍ തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. […]

ആര്യയുടെ വിവാഹവാര്‍ത്ത തെറ്റാണെന്നാണ് ഞാന്‍ കരുതിയിരുന്നത്, ആര്യയ്ക്കും സയേഷയ്ക്കും ആശംസകള്‍: അബര്‍നദി

തമിഴ് നടന്‍ ആര്യയും നടി സയേഷയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി അബര്‍നദി. ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും മാര്‍ച്ച്‌ മാസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അബര്‍നദി പറഞ്ഞു. വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം. ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോയിലെ മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി സെമി ഫൈനല്‍ റൗണ്ടില്‍ പുറത്ത് പോയി. ഷോയില്‍ […]

പ്രണയ ദിനത്തിൽ വിവാഹ വാർത്ത പങ്കുവെച്ച് ആര്യയും സയേഷയും

ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോ വന്‍ വിവാദമായിരുന്നു. എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രഖ്യാപനത്തില്‍ നിന്ന് ആര്യ പിന്‍മാറിയിരുന്നു. താന്‍ ഒരാളെ തെരഞ്ഞെടുത്താന്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നായിരുന്നു ആര്യയുടെ മറുപടി. എന്നാല്‍ തൊട്ടുപിന്നാലെ ആര്യയും നടി സയേഷയും വിവാഹിതരാകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. സംഭവവും വിവാദമായതോടെ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്യ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ തന്‍റെ വിവാഹ വാര്‍ത്ത അറിയിച്ച്‌ ആര്യ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. […]

‘എങ്ക വീട്ട് മാപ്പിളൈ’ ഷോ വെറും തട്ടിപ്പ്; ആര്യ വിവാഹം കഴിക്കുന്നത് തെന്നിന്ത്യന്‍ നായികയെ

വധുവിനെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ കൊളുത്തി വച്ച വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടേയുള്ളൂ. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പേരായിരുന്നു. എന്നാല്‍ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതും വാര്‍ത്തയായി. ഷോ അവസാനിച്ച അന്ന് മുതല്‍ ആര്യയുടെ വിവാഹ […]