ഭീകരര്‍ എന്നല്ല ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ സല്യൂട്ട്; വ്യോമസേനയെ അഭിനന്ദിച്ച് ജൂഡ് ആന്‍റണി

കൊച്ചി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമ സേന പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടിയെ പറ്റിയാണ് ഇപ്പോള്‍ രാജ്യം മുഴുവനും ചര്‍ച്ചയായിരിക്കുന്നത്. സമൂഹ മാധ്യമത്തിലടക്കം ഇന്ത്യന്‍ വ്യോമ സേനയെ അഭിനന്ദിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകളും വന്നിരുന്നു.

ഈ അവസരത്തിലാണ് പ്രശസ്ത മലയാള സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിന്‍റെ പോസ്റ്റും വൈറലാകുന്നത്. ഭീകരര്‍ എന്നല്ല ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സല്യൂട്ട് എന്നായിരുന്നു ജൂഡ് തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

എന്നാല്‍ ജീവത്യാഗം ചെയ്ത ജവാന്മാര്‍ക്ക് പകരമാവില്ലെന്നും ജൂഡ് പറയുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, രാകുല്‍ പ്രീത്, സിദ്ധാര്‍ഥ്, സമന്ത, അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത്, അനുപം ഖേര്‍, അഭിഷേക് ബച്ചന്‍ തുടങ്ങി നിരവധി പേര്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ട്വിറ്ററിലൂടെ പ്രതികരണം അറിയിച്ചിരുന്നു.

prp

Related posts

Leave a Reply

*