ഭീകരര്‍ എന്നല്ല ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ സല്യൂട്ട്; വ്യോമസേനയെ അഭിനന്ദിച്ച് ജൂഡ് ആന്‍റണി

കൊച്ചി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമ സേന പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടിയെ പറ്റിയാണ് ഇപ്പോള്‍ രാജ്യം മുഴുവനും ചര്‍ച്ചയായിരിക്കുന്നത്. സമൂഹ മാധ്യമത്തിലടക്കം ഇന്ത്യന്‍ വ്യോമ സേനയെ അഭിനന്ദിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകളും വന്നിരുന്നു. ഈ അവസരത്തിലാണ് പ്രശസ്ത മലയാള സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിന്‍റെ പോസ്റ്റും വൈറലാകുന്നത്. ഭീകരര്‍ എന്നല്ല ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സല്യൂട്ട് എന്നായിരുന്നു ജൂഡ് തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. […]

പുലിവാലാകുമോ?; പാര്‍വ്വതിക്ക് മറുപടിയുമായി കണ്ടം വഴി ഓടുന്ന പെണ്ണിന്‍റെ ചിത്രവുമായി ജൂഡ്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി കൊളുത്തിവിട്ട കസബ വിവാദം ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് പോവുകയാണ്. ചേരി തിരിഞ്ഞ് സിനിമാക്കാര്‍ തന്നെ തമ്മില്‍ ചെളിവാരിയെറിയുന്നത് തുടരുകയാണ്. കസബയെയും മമ്മൂുട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച്‌ പുലിവാല് പിടിച്ചത് സംവിധായകന്‍ ജൂഡ് ആന്‍റണിയാണ്. കുരങ്ങിനോട് പാര്‍വ്വതിയെ ഉപമിച്ച ജൂഡ് അതിരൂക്ഷമായാണ് പാര്‍വ്വതിയെ കളിയാക്കിയത്. ”ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ […]