‘ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് നിങ്ങള്‍ അറിഞ്ഞില്ലേ’; ശ്യാം പുഷ്‌കരന് മറുപടിയുമായി ഹരീഷ് പേരടി

കൊച്ചി: സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് നിങ്ങള്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എനിക്കറിയില്ല. മലയാള സിനിമ കണ്ട എറ്റവും മികച്ച രണ്ടു തിരക്കഥകളായി എനിക്ക് തോന്നിയിട്ടുള്ളത് ഗോഡ്ഫാദറും ഇന്‍ ഹരിഹര്‍ നഗറുമാണ്.’

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് താല്‍പര്യമുള്ള വ്യക്തിയാണെന്നും പക്ഷേ വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് സന്ദേശം പറഞ്ഞു വയ്ക്കുന്നതെന്നും ശ്യാം അഭിപ്രായപ്പെട്ടു. ശ്യാം പുഷ്‌കരന്‍റെ അഭിപ്രായത്തെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു.

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ എത്തിയ സന്ദേശം മലയാളത്തിലെ നിത്യഹരിത സിനിമകളിലൊന്നാണ്. ശ്രീനിവാസന്‍, ജയറാം, തിലകന്‍, കവിയൂര്‍ പൊന്നമ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

prp

Related posts

Leave a Reply

*