എറണാകുളം: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്‍റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേ സമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണു കേരള എക്‌സ്പ്രസിന്‍റെ മാറ്റം സ്ഥിരമാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. നിലമ്പൂര്‍-എറണാകുളം,കോട്ടയം-എറണാകുളം എന്നീ ട്രെയിനുകള്‍ ബന്ധിപ്പിച്ച് നിലമ്പൂര്‍-കോട്ടയം സര്‍വ്വീസ് ആയി മാറ്റുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഈ ട്രെയിന്‍ എറണാകുളം ജംക്ഷനില്‍ പോകാതെ ടൗണ്‍ […]
Tag: indian railway
അറ്റകുറ്റപ്പണി ; ഓണത്തിന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും
തിരുവനന്തപുരം : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകുമെന്ന് മുന്നറിയിപ്പ്. ഈറോഡിനും തിരുപ്പൂരിനുമിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകളുടെ പുതുക്കിയ സമയക്രമ പട്ടിക ഓഗസ്റ്റ് 17 ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352), എറണാകുളം-ബെംഗളൂരു ഇന്‍റര്‍സിറ്റി (12678) എന്നിവ ഊത്തുക്കുളി സ്റ്റേഷനില്‍ 20 മിനിറ്റ് എറണാകുളം-ബറൗണി എക്‌സ്പ്രസ് (12522) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 70 മിനിറ്റ് മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16860) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 60 മിനിറ്റ് […]
ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ഗതാഗത തടസം ഉണ്ടായി. ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ് കടന്നു വരുന്നതിന് അല്‍പം മുമ്പാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഗതാഗതം പുന:രാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വീണം മരം എടുത്തുമാറ്റാനുള്ള പരിശ്രമത്തിലാണ് ജീവനക്കാര്‍.
തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകുന്നു
തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു തിരുവനന്തപുരംത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നതിനാല്‍ മംഗലാപുരം റൂട്ടിലുള്ള മറ്റു ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകും.തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. പാലക്കാട് പോത്തുണ്ടി ഡാമിന്‍റെ` ഷട്ടറുകള്‍ ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും. അയിലൂര്‍ […]
യമുനയില്‍ വെള്ളപ്പൊക്കം ; 27 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി : യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ജലനിരപ്പ് 205.53 വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യമുനയിലെ പഴയ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം അധികൃതര്‍ താത്കതാലികമായി നിര്‍ത്തി വെച്ചത്. യമുനാ നദിയിലൂടെയുള്ള പഴയ പാലം ലോഹ പോള്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിലൂടെയുള്ള ഏഴ് ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പഴയ പാലത്തിന് സമീപം താമസിക്കുന്ന പ്രദേശവാസികളോട് മറ്റു സ്ഥാനങ്ങളിലേക്ക് പോകാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജോലി അപേക്ഷയ്ക്കായി ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
പൊതുമേഖലയാണെങ്കിലും സ്വകാര്യമേഖലയാണെങ്കിലും ജോലി അപേക്ഷയ്ക്കായി ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. റെയില്‍വെയാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായി ഫോട്ടോ അപ്ലോഡ് ചെയ്യാത്തതുമൂലം പലരുടെയും അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം റെയില്‍വെ അധികൃതര്‍ അറിയിച്ചത്. അപേക്ഷ നിരസിക്കപ്പെട്ട ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാനായിരുന്നു റെയില്‍വെ തീരുമാനം. സ്വകാര്യ ജോലികള്‍ക്കുള്ള അപേക്ഷകളില്‍ മുഖഭാവം പ്രധാനമാണെന്നു ഹയറിങ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രസന്നത തോന്നുന്ന മുഖഭാവം ആദ്യ ഇംപ്രഷനാകുമെന്നാണ് പറയുന്നത്. പൊതുമേഖലയിലെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ വിളിക്കുമ്പോള്‍, ഫോട്ടോയ്ക്കുള്ള അളവുകളും വ്യക്തമാക്കിയിരിക്കും. […]
ട്രെയിന്‍ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലാകും
കൊച്ചി: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലാകും. 10 ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നെങ്കിലും ഇന്ന് ഇവ സര്‍വീസ് നടത്താനാണു സാധ്യത. മഴ ശക്തമാകുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരികയും ചെയ്താല്‍ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനിലെ തകരാറിലായ സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. പാലങ്ങളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് കോട്ടയം ജില്ലയില്‍ മൂന്നു കിലോമീറ്റര്‍ ദൂരം ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. ഇക്കാരണത്താല്‍ ഒന്നു മുതല്‍ നാലു […]
കനത്ത മഴ; കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. കോട്ടയം ജില്ലയിലുടെ ഒഴുകുന്ന മീനച്ചിലാറിലെ ജലനിരപ്പ് അപായകരമായ നിലയിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കേരള ലക്ഷദ്വീപ് […]
കനത്ത മഴ; പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു. ഉച്ചയ്ക്ക് 2.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082) വൈകീട്ട് 4.45നും ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില്‍(12624) വൈകീട്ട് 4 മണിക്ക് തിരുവനന്തപുരത്ത് നിന്നും യാത്രതിരിക്കുകയുള്ളു. വൈകീട്ട് 4.45ന് പുറപ്പെടേണ്ട കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ (16316) രാത്രി 8.30നും, വൈകീട്ട് 5.30ന് പുറപ്പെടേണ്ട കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ (12634) […]
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു
കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ട്രെയിന്‍ 1: 40 ന് കൊല്ലം സ്‌റ്റേഷനിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എഞ്ചിനില്‍ നിന്ന് പുകയുയരുകയും പിന്നാലെ തീ പടരുകയുമയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമനസേന, ആര്‍.പി എഫ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീയണയ്ക്കുന്ന ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൊല്ലത്തെ ട്രെയിന്‍ ഗതാഗതം അരമണിക്കൂറിലേറെയായി തടസ്സപ്പെട്ടിട്ടുണ്ട്. ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ട്രയിന്‍വന്നു […]







