ന്യൂഡല്‍ഹി: റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബര്‍ ഒന്നു മുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും. റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെ നിന്നു മാത്രമെ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ കഴിയൂ. നാലുടിക്കറ്റില്‍ കൂടുതല്‍ എടുക്കാനും ഒരേസമയം കഴിയില്ല. പ്ലാറ്റ് ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റും ആപ്പ് വഴി ലഭ്യമാകും. ഓണ്‍ലൈനിലെ ജനറല്‍ ടിക്കറ്റ് വില്പന വഴി നിലവില്‍ പ്രതിദിനം 45 ലക്ഷം രൂപ റെയില്‍വേയ്ക്ക് ലഭിക്കുന്നുണ്ട്. സ്റ്റേഷനുകളും റെയില്‍പ്പാളങ്ങളും ജി.പി.എസിന്‍റെ അദൃശ്യവേലി (ജിയോ ഫെന്‍സിങ്)കൊണ്ട് […]
Tag: indian railway
സീസണ്‍ ടിക്കറ്റെടുക്കാന്‍ ഇനി മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും നിര്‍ബന്ധം
തിരുവനന്തപുരം: സീസണ്‍ ടിക്കറ്റുകളില്‍ ഇനിമുതല്‍ യാത്രക്കാരുടെ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പുതുതായി സീസണ്‍ ടിക്കറ്റ് എടുക്കുന്നവരും നിലവിലുള്ളവ പുതുക്കുന്നവരും മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും നല്‍കണം. പേരും വയസ്സും മാത്രമാണ് ഇപ്പോഴുള്ളതെന്ന് ടിക്കറ്റ് പരിശോധകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണ്‍ ടിക്കറ്റിനൊപ്പം റെയില്‍വേ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി. ഈ വിവരങ്ങള്‍ സെര്‍വറില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ സീസണ്‍ ടിക്കറ്റ് പ്രിന്‍റ് ചെയ്യൂ. ടിക്കറ്റ് പരിശോധകര്‍ക്ക് യാത്രക്കാരന്‍റെ സമ്പൂര്‍ണ വിവരം […]
ട്രെയിനിലെ ചായയ്ക്കും കാപ്പിക്കും വിലവര്‍ധിക്കുന്നു
ന്യൂഡല്‍ഹി: ട്രെയിനിലെ ചായയ്ക്കും കാപ്പിക്കും ഐആര്‍സിടിസി ഉടനെ വിലവര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ചായയുടെയും കാപ്പിയുടെയും വില പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇത് ഏഴ് രൂപയാണ്. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്‍പ്പനക്കാര്‍ കൂടുതല്‍ വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു തീരുമാനം.
പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് 23 വരെ നീട്ടി; റെയില്‍വേയ്ക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍
കൊച്ചി: പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് റെയില്‍വേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകള്‍. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്നിരിക്കെ ട്രെയിന്‍ വൈകുന്നതു സംബന്ധിച്ചു പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലുളള മറുപടിയാണു റെയില്‍വേ അധികൃതരില്‍ നിന്നു ലഭിക്കുന്നതെന്നു സ്ഥിരം യാത്രക്കാര്‍ പറയുന്നു. കേരളത്തേക്കാള്‍ മൂന്നിരിട്ടി ട്രെയിനുകള്‍ ഓടുന്ന […]
സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ തസ്തികകളില്‍ ഏറെക്കാലമായുള്ള ഒഴിവുകള്‍ ഇനിയും നികത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റില്ല. ഇത് കാരണമാണ് ഇന്ന് 10 ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ തീവണ്ടികള്‍ ഇന്ന് നിര്‍ത്തലാക്കിയിട്ടുണ്ട്. ഗുരുവായൂര്‍-തൃശ്ശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികള്‍ പൂര്‍ണമായും തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
ഇന്ന്‍ മുതല്‍ ഒക്ടോബര്‍ 6 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
എറണാകുളം: എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റദ്ദാക്കിയ ട്രെയിനുകള്‍: 16305 എറണാകുളം- കണ്ണൂര്‍ ഇന്‍റര്‍സിറ്റി 16306 കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി 56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ 56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ 56370 എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ 56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍ 56374 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ബദല്‍ ക്രമീകരണങ്ങള്‍ […]
അറ്റകുറ്റ പണി; ഏറനാട് എക്സ്പ്രസും കണ്ണൂര്‍ ഇന്‍റര്‍സിറ്റിയും ഇന്ന് ഭാഗിക സര്‍വീസ് മാത്രം
കണ്ണൂര്‍: റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച ഏറനാട് എക്സ്പ്രസ്, എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് എന്നിവ ഭാഗികമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളു എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാഗര്‍കോവിലില്‍നിന്ന് പുലര്‍ച്ചെ രണ്ടിന് പുറപ്പെടുന്ന ഏറനാട് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. വൈകീട്ട് 4.30ന് എറണാകുളത്തുനിന്ന് നാഗര്‍കോവിലിലേക്ക് മടങ്ങും. രാവിലെ 7.20ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ഏറനാട് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് 12.10ന് കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് മടങ്ങും. എറണാകുളത്തുനിന്ന് രാവിലെ 6.45ന് പുറപ്പെടുന്ന കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് […]
കേരളത്തില്‍ മാറ്റിവെച്ച റെയില്‍വെ പരീക്ഷകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു
കോഴിക്കോട്: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തില്‍ മാറ്റിവെച്ച റെയില്‍വെ പരീക്ഷകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷ. കോഴിക്കോട് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടിയിരുന്നവര്‍ക്ക് പുതിയ അറിയിപ്പ് പ്രകാരം ബംഗലൂരുവാണ് പരീക്ഷാ കേന്ദ്രം. ആഗസ്റ്റ് 17,20,21 തീയതികളില്‍ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നടത്താനിരുന്ന ഓണ്‍ ലൈന്‍ പരീക്ഷകള്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് മാറ്റി വെച്ചിരുന്നു. ഈ പരീക്ഷകള്‍ സെപ്തംബര്‍ നാലിന് നടത്താനാണ് പുതിയ […]
അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും ഒരു ട്രെയിന്‍ ഭാഗികമായും റദ്ദാക്കി. പാലക്കാട്-തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791), മാംഗലൂര് ജംഗ്ഷന് – യശ്വന്ത്പൂര്‍ എക്സ്പ്രസ് (16576), കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂര്‍ – എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് (16306), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. തിരുവന്തപുരം -ഗുരുവായൂര്‍ എക്സ്പ്രസ് (16341) എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.
എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചു
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. 28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലുവ, ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി മേഖലകളില്‍ മേല്‍പ്പാലങ്ങള്‍ അപകടാവസ്ഥയിലാകുകയും പാളത്തില്‍ മണ്ണിടിയുകയും ചെയ്തതോടെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്.








