ട്രെയിനിലെ ചായയ്ക്കും കാപ്പിക്കും വിലവര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ട്രെയിനിലെ ചായയ്ക്കും കാപ്പിക്കും ഐആര്‍സിടിസി ഉടനെ വിലവര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ചായയുടെയും കാപ്പിയുടെയും വില പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇത് ഏഴ് രൂപയാണ്. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്‍പ്പനക്കാര്‍ കൂടുതല്‍ വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു തീരുമാനം.

prp

Related posts

Leave a Reply

*