ഭക്ഷണം വാങ്ങുമ്പോള്‍ ബില്ലില്ലെങ്കില്‍ പണം നല്‍കേണ്ട; പുതിയ തീരുമാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് നല്‍കിയില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയില്‍വെ. ട്രെയിനില്‍വെച്ചോ, റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടന്‍ നടപ്പാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവിന് ഭക്ഷണം സൗജന്യമായി ലഭിക്കും. ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ റെയില്‍വെയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍റ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ബില്ല് നിര്‍ബന്ധമായും നല്‍കണമെന്ന് […]

പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞവര്‍ക്ക് കേന്ദ്രത്തിന്‍റെ മുട്ടന്‍പണി

കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞതിനാല്‍ റെയില്‍വേക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള നടപടി തുടങ്ങി. ആര്‍.പി.എഫ് ആണ് കേസെടുത്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 32 കേസുകളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 32 കേസുകളിലായി നേതാക്കള്‍ ഉള്‍പ്പെടെ ആയിരത്തോളം സമരക്കാരാണ് പ്രതിപട്ടികയിലുള്ളത്. നാല് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ക്ക് തടസം നിന്നു, റെയില്‍വേ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടഞ്ഞു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. റെയില്‍വേ അധികൃതര്‍ എടുത്ത ഫോട്ടോകളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ […]

ദേശീയ പണിമുടക്ക്; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ഫലത്തില്‍ ഹര്‍ത്താലായി മാറി. കെഎസ്‌ആര്‍ടിസി- സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്സികളും ഓടാതെ ഇരുന്നതോടെ പൊതുജനം പെരുവഴിയിലായി. എക്സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഭൂരിപക്ഷം തീവണ്ടികളും മണിക്കൂറുകള്‍ വൈകിയോടുകയാണ് കേരളത്തിന് പുറത്തും പലയിടത്തും തീവണ്ടികള്‍ തടയുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വൈകി ഏഴരയ്ക്കാണ് സര്‍വ്വീസ് ആരംഭിച്ചത്. ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ്സ് […]

ട്രെയിനില്‍ സീറ്റ് കിട്ടിയില്ല, ടിടിഇമാര്‍ കോച്ചുകളില്‍ നിന്ന് ഇറക്കിവിട്ടു; അമ്മയുടെ മടിയില്‍ കിടന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരിക്ക് സീറ്റ് കിട്ടാതെയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ട്രെയിനില്‍ മാതാവിന്‍റെ മടിയില്‍ കിടന്നു ദാരുണാന്ത്യം.കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍- സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണ് മനസ്സ് മരലിപ്പിക്കുന്ന സംഭവം നടന്നത്. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച്‌ അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ […]

പുതുവത്സര ആഘോഷം; തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി. ആര്‍പിഎഫും കേരള പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ക്രിസ്മസ് പുതുവത്സര സീസണ്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തേക്ക് വന്‍തോതിതില്‍ വിദേശമദ്യമുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കി നടത്തുന്നത്. കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. മാത്രമല്ല, അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡ് 24 മണിക്കൂറും പരിശോധന നടത്താനാണ് തീരുമാനം.  

“ബുള്ളറ്റ് ട്രയിനൊന്നും വേണ്ട; നിലവിലുള്ള തീവണ്ടികള്‍ യാത്രായോഗ്യമാക്കൂ”; മോദിയോട് ബിജെപി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള. സരയു – യമുന എക്‌സ്പ്രസ് ട്രയിനില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അസൗകര്യം ചൂണ്ടി കാണിച്ചാണ് ലക്ഷ്മി കാന്ത പ്രതികരിച്ചത്. 10 മണിക്കൂറോളമാണ് യാത്ര തടസപ്പെട്ട് വഴിയില്‍ കിടക്കേണ്ടി വന്നത്. ആരും ഇതിനെ കുറിച്ച്‌ മുന്നറിയിപ്പ് ഒന്നും നല്‍കിയില്ല. ഇത്രയേറെ സമയം ട്രയിനില്‍ അധികം ചെലവഴിക്കേണ്ടി വരുമ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നില്ലയെന്നുമാണ് […]

യാത്രക്കാരെ വലച്ച്‌ നാളെ മുതല്‍ 24 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കൊച്ചി: വീണ്ടും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. ഇടപ്പള്ളി യാര്‍ഡില്‍ നടക്കുന്ന റെയില്‍ നവീകരണപ്രവര്‍ത്തനങ്ങളുടെയും പാളം കൂട്ടിയോജിപ്പിക്കലിന്‍റെയും ഭാഗമായാണ് നാളെ മുതല്‍ 24 വരെ ഈ പാതയിലെ ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ക്രിസ്മസ് അവധിക്കാലത്തുള്ള ഈ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലക്കും. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) എന്നീ സര്‍വീസുകള്‍ നാളെ പൂര്‍ണമായും റദ്ദാക്കി. നാളെ പുലര്‍ച്ചെ 5.15 ന് എറണാകുളത്തു നിന്നു പുറപ്പെടേണ്ട എറണാകുളം-പുനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് […]

അറ്റകുറ്റപ്പണി: നാളത്തെ 4 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കൊച്ചി ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നാളത്തെ നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, 56373 ഗുരുവായൂര്‍- തൃശൂര്‍, 56374 തൃശൂര്‍- ഗുരുവായൂര്‍ എന്നീ ട്രെയ്‌നുകളാണ് റദ്ദാക്കിയത്. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ്, മാവേലി, മലബാര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, കാരയ്ക്കല്‍ എക്‌സ്പ്രസ് തുടങ്ങിയ പത്തോളം ട്രെയ്‌നുകള്‍ ഇടപ്പള്ളിയില്‍ 15 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം- മധുര എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒരു […]

റെയില്‍വേയുടെ മൊബൈല്‍ കണക്ഷനുകള്‍ ജിയോയിലേക്ക് മാറ്റുന്നു

ചെന്നൈ: ജനുവരി ഒന്ന് മുതല്‍ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷനുകള്‍ ജിയോയിലേക്ക് മാറും. കഴിഞ്ഞ ആറ് വര്‍ഷമായി എയര്‍ടെല്ലായിരുന്നു റെയില്‍വേയുടെ സേവനം നല്‍കിയിരുന്നത്. വര്‍ഷം 100 കോടി രൂപ വരെയാണ് എയര്‍ടെല്‍ ബില്ലാകുന്നത്. 1.95 ലക്ഷം കണക്ഷനുകളാണ് റെയില്‍വേയ്ക്കുളളത്. ജിയോയുടെ പുതിയ പാക്കേജ് പ്രകാരം ബില്‍ തുക 35 ശതമാനം കുറയുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ജീവനക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പാക്കേജുകള്‍ നടപ്പാക്കുക.

തീവണ്ടിയിലെ ലേഡീസ് ഓണ്‍ലി കോച്ചുകള്‍ക്ക്’പൂട്ട്’ വീണു; യാത്ര ഇനി ജനറല്‍ കോച്ചുകളില്‍ മാത്രം!

തിരുവനന്തപുരം: തീവണ്ടിയിലെ ലേഡീസ് ഓണ്‍ലി കോച്ചികള്‍ നിര്‍ത്തലാക്കുന്നുവെന്ന് അറിയിച്ച്‌ ഇന്ത്യന്‍ റെയില്‍വെ. ദീര്‍ഘദൂര തീവണ്ടികളിലാണ് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക കോച്ചുകളാണ് റെയില്‍വെ നിര്‍ത്തലാക്കുന്നത്. പകരം ജനറല്‍കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്‍റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിക്കും. തിരുവനന്തപുരം-ചെന്നെ മെയില്‍, കൊച്ചുവേളി-ബംഗളൂരൂ എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തില്‍ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ രണ്ട് തീവണ്ടികളിലും നിലവിലുള്ള മൂന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളിലൊന്നില്‍ ഒന്നുമുതല്‍ […]